Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്രിട്ടാസിനെ പിന്തുണച്ചവര്‍ പ്രതികരിക്കണം: വിഎസ്

തിരുവനന്തപുരം: കൈരളി ചാനല്‍ വിട്ടു റൂപര്‍ട് മര്‍ഡോക്കിന്റെ ചാനലിലേക്കു ചേക്കേറിയ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസിനെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍.

ബ്രിട്ടാസിനെ പിന്തുണച്ച സിപിഎം നേതാക്കള്‍ക്കെതിരെയും വിഎസ് ഒളിയമ്പു തൊടുത്തിട്ടുണ്ട്.

ജോണ്‍ ബ്രിട്ടാസിനു നല്‍കിയ പ്രോല്‍സാഹനം അദ്ദേഹം മര്‍ഡോക്കിന്റെ ചാനലിലേക്കു പോകുന്നതിലേക്കാണു വന്നുഭവിച്ചിരിക്കുന്നത്. വെറുക്കപ്പെട്ടവനെന്നു ഞാന്‍ വിശേഷിപ്പിച്ചവനെ ഉയര്‍ത്തിക്കാട്ടുകയാണു ബ്രിട്ടാസ് മുന്‍പു ചെയ്തത്.

പാര്‍ട്ടി ചാനലിന്റെ തലപ്പത്തിരുന്നയാള്‍ മര്‍ഡോക്കിന്റെ ചാനലിലേക്കു പോയതിനെ എങ്ങനെ കാണുന്നു എന്നു ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. 'അയാളെ ആദ്യം മുതലേ പ്രോല്‍സാഹിപ്പിച്ചവരുടെ പ്രോല്‍സാഹനം ഇതിലേക്കാണു നയിച്ചിത്. അവരാണ് യഥാര്‍ത്ഥത്തില്‍ പ്രതികരിക്കേണ്ടത്. ബ്രിട്ടാസിനെ ആദ്യം വിലയിരുത്തിയവര്‍ക്കു പുനഃപരിശോധന നടത്തണമെങ്കില്‍ ഇപ്പോള്‍ ആവാം. അതൊക്കെ നമുക്കു പിന്നെ കാണാന്‍ കഴിയും-വിഎസ് പറഞ്ഞു.

മുഖ്യമന്ത്രി വെറുക്കപ്പെട്ടവന്‍ എന്ന് അധിക്ഷേപിച്ച ഫാരിസ് അബൂബക്കറുമായി ബ്രിട്ടാസ് അഭിമുഖം നടത്തിയതു ചൂണ്ടിക്കാട്ടിയപ്പോഴാണു വി.എസ്. രൂക്ഷമായി പ്രതികരിച്ചത്. സിംഗപ്പൂരില്‍ പണം വെട്ടിപ്പു നടത്തി മദ്രാസിലും കേരളത്തിലുമായി ഒളിച്ചോടി കഴിയുന്ന ആളാണു ഫാരിസ്.

കേസുകള്‍ക്കു വിധേയനായി എന്ന നിലയില്‍ അവിടത്തെ ജനങ്ങളാല്‍ വെറുക്കപ്പെട്ടവനാണെന്നു ഞാന്‍ മനസ്സിലാക്കിയിട്ടാണ് അതു പറഞ്ഞത്. പണമുണ്ടാക്കാന്‍ ഏതു ഹീന കൃത്യവും ചെയ്യുന്ന ഒരുത്തനെ ഉയര്‍ത്തിക്കാട്ടുകയാണ് ഇപ്പോള്‍ മര്‍ഡോക്കിനൊപ്പം പോയ മാന്യന്‍ അന്ന് ചെയ്തത്.

ഫാരിസിന്റെ സ്ഥാനമാനവും ഉയര്‍ച്ചയുമാണു ബ്രിട്ടാസ് വരച്ചുകാണിച്ചത്. മര്‍ഡോക്കിനോടൊപ്പം പോകുന്നതാണോ ശരി, അതോ മര്‍ഡോക്കിനെ വിമര്‍ശിച്ചവര്‍ക്കൊപ്പം നില്‍ക്കുന്നതാണോ ശരിയെന്നു വേണ്ടപ്പെട്ടവര്‍ ചിന്തിച്ചു പറയട്ടെ. ഇതിന്റെ മറ്റു കാര്യങ്ങള്‍ പിന്നെ പരിശോധിക്കാം.: വിഎസ് പറഞ്ഞു.

മറ്റെന്തെങ്കിലും കാരണം കൊണ്ടാണോ ബ്രിട്ടാസ് പാര്‍ട്ടി ചാനല്‍ വിട്ടത് എന്നു ചോദിച്ചപ്പോള്‍, അതൊന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+