വേണ്ടിവന്നാല്‍ അബോട്ടാബാദ് ആവര്‍ത്തിക്കും: ഒബാമ
വാഷിങ്ടണ്‍: അല്‍ക്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദനെ വധിക്കാനായി അബോട്ടാബാദില്‍ നടത്തിയതുപോലുള്ള ആക്രമണം വേണ്ടിവന്നാല്‍ ഇനിയും പാകിസ്താനില്‍ ആവര്‍ത്തിക്കുമെന്ന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ വ്യക്തമാക്കി.
വൈറ്റ് ഹൌസ് മാധ്യമ സെക്രട്ടറി ജെ കാര്‍ണിയാണ് ഒബാമയുടെ ഈ നിലപാട് അറിയിച്ചത്. അബോട്ടാബാദില്‍ ഉസാമ ബിന്‍ ലാദനെ വധിക്കാനായി യുഎസ് നടത്തിയ ആക്രമണം പരമാധികാരത്തിനു മേലുള്ള കടന്നുകയറ്റമാണെന്നു പാക്കിസ്ഥാന്‍ വിമര്‍ശിക്കുന്ന സാഹചര്യത്തിലാണ് ഒബാമ നിലപാട് ആവര്‍ത്തിച്ചത്.
പാകിസ്താന്‍ ഭീകരര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ ആ രാജ്യത്തു കടന്നു ഭീകരര്‍ക്കെതിരെ ആക്രമണം നടത്താന്‍ മടിക്കില്ലെന്ന നിലപാടില്‍ യുഎസ് അയവു വരുത്തിയോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് ജേ കാര്‍ണി ഒബാമയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയത്.
ലാദനെ വധിക്കാന്‍ വേണ്ടി പാക്കിസ്ഥാനില്‍ നടത്തിയ ആക്രമണത്തില്‍ തെറ്റില്ലെന്ന നിലപാടില്‍ യുഎസ് പ്രസിഡന്റ് ഉറച്ചു നില്‍ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തേ അമേരിക്കയുടെ സേന പാകിസ്താന്റെ വ്യോമാതിര്‍ത്തി ലംഘിച്ചുവെന്ന് പാകിസ്താന്‍ ആരോപിച്ചിരുന്നു. എ്ന്നാല്‍ ഇക്കാര്യത്തില്‍ തങ്ങള്‍ മാപ്പുപറയാന്‍ തയ്യാറല്ലെന്ന് അമേരിക്ക വ്യക്തമാക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications