ലാദനെ കൊന്നത് പിടികൂടിയതിന് ശേഷം: മകള്‍

വീട്ടിലേക്ക് ഇരച്ചു കയറിയ സംഘം പിതാവിനെ വെടിവച്ചു കൊന്ന ശേഷം മൃതദേഹം ഹെലികോപ്ടറിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോയെന്ന് ലാദന്റെ പന്ത്രണ്ടുകാരിയായ മകള്‍ പറഞ്ഞതായി മുതിര്‍ന്ന പാകിസ്താന്‍ സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ചാനലായ അല്‍അറേബ്യയാണ് റിപ്പോര്‍ട്ട് ചെയ്തു. ലാദന്റെ ഒപ്പമുണ്ടായിരുന്ന ഭാര്യയേയും ആറു മക്കളേയും മറ്റു ബന്ധുക്കളേയും റാവല്‍പിണ്ടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇതോടെ ദീര്‍ഘകാലത്തെ ആസൂത്രണത്തിനു ശേഷം കമാന്‍ഡോ ഓപ്പറേഷനിലൂടെ ലാദനെ ഏറ്റുമുട്ടലില്‍ വധിക്കുകയായിരുന്നുവെന്ന യുഎസ് ഭരണകൂടത്തിന്റെ വാദം ഇതോടെ ദുരൂഹതയിലായി.
ലാദന്‍ വധിക്കപ്പെട്ട അബോട്ടാബാദിലെ കെട്ടിടവും പരിസരവും കണ്ടാല്‍ യു.എസ്. അധികൃതര്‍ പറയുന്നതു പോലെ രക്തരൂക്ഷിത ഏറ്റുമുട്ടല്‍ നടന്നതിന്റെ ലാഞ്ചന പോലും കാണാനില്ലെന്ന് രക്ഷാ ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടുന്നു. ആദ്യം പറഞ്ഞതില്‍ നിന്നും വ്യത്യസ്തമായി ലാദന്‍ നിരായുധനായിരുന്നുവെന്നും സ്ത്രീയെ മനുഷ്യകവചമാക്കി ഉപയോഗിച്ചില്ലെന്നും യുഎസ് അധികൃതര്‍ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications