അടിവസ്ത്രത്തില്‍ ലക്ഷ്മി ദേവി
സിഡ്‌നി: ആസ്‌ത്രേലിയയില്‍ നടക്കുന്ന ഫാഷന്‍ വീക്കില്‍ ഹിന്ദുക്കളുടെ പ്രധാന ദേവതയായ ലക്ഷ്മിദേവിയുടെ ചിത്രങ്ങള്‍ പതിപ്പിച്ച അടിവസ്ത്രം ധരിച്ചു മോഡല്‍ എത്തിയതു വിവാദമാകുന്നു. പ്രശസ്ത ഫാഷന്‍ ഡിസൈനറായ ലിസ ബ്ലൂവാണ് വസ്ത്രം ഡിസൈന്‍ ചെയ്തത്.
നീന്തല്‍ വസ്ത്രങ്ങളിലും ദേവിയുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ട്. ഇതിനെതിരേ ഒട്ടേറെ ഹിന്ദു സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഹിന്ദു സമൂഹത്തെ അപമാനിയ്ക്കുന്ന രീതിയില്‍ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തവരും ഫാഷന്‍ വീക്കിന്റെ സംഘാടകരും മാപ്പുപറയണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
മെയ് 5ന് ആരംഭിച്ച ഫാഷന്‍ വീക്കില്‍ ആസ്‌ത്രേലിയയിലെ പ്രഗല്ഭരും പ്രശസ്തരുമായ അമ്പതോളം ഫാഷന്‍ ഡിസൈനര്‍മാരാണ് പങ്കെടുക്കുന്നത്.












Click it and Unblock the Notifications