ലാദന്റെ അന്ത്യചിത്രം പുറത്തുവിടില്ല: ഒബാമ

മൃതദേഹത്തിന്റെ ചിത്രം അതിഭീകരമാണെന്നും അതുപുറത്തുവിടുന്നത് തങ്ങള്‍ക്കെതിരെയുള്ള വികാരം ആളിക്കത്തിയ്ക്കുമോയെന്നാണ് അമേരിക്കയുടെ ആശങ്ക.
അതേ സമയം ചിത്രം പുറത്തുവിടുന്നത് സംബന്ധിച്ച് ഒബാമ ഭരണകൂടത്തിനുള്ളില്‍ തന്നെ ഭിന്നാഭിപ്രായമാണ്. മൃതദേഹത്തിന്റെ ഒരു ചിത്രം പുറത്തുവിടുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്ന് സിഐഎ ഡയറക്റ്റര്‍ ലിയോണ്‍ പനെറ്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
എന്നാല്‍, വൈറ്റ് ഹൗസിനുള്ളില്‍ ഇതുസംബന്ധിച്ച് അഭിപ്രായ വ്യത്യാസമുള്ളതിനാല്‍ തീരുമാനമെടുക്കാന്‍ ഇതുവരെ അധികാരികള്‍ക്കായിട്ടില്ല.
സെപ്റ്റംബര്‍ 11 ആക്രമണത്തിന്റെ ആസൂത്രകനായ ലാദന്റെ മൃതദേഹം പുറത്തുവിടുന്നത് യുഎസ് സ്വദേശികളെ സന്തോഷിപ്പിക്കും. കൂടാതെ, ലാദന്റെ വധത്തില്‍ സംശയിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാകും ഇതെന്ന അഭിപ്രായമാണ് ഒരു കൂട്ടര്‍ക്ക്. എന്നാല്‍, ഇത്തരം ഭീകരമായ ഒരു ചിത്രം തീവ്ര ചിന്താഗതിയുള്ള മുസ്ലിം യുവാക്കളെ തങ്ങളുടെ പക്ഷത്തേക്ക് ചേര്‍ക്കാനുള്ള അവസരമായി തീവ്രവാദികള്‍ മുതലെടുക്കുമെന്ന് മറ്റു ചിലര്‍ ഉയര്‍ത്തിക്കാട്ടുന്നു.












Click it and Unblock the Notifications