ലാദന്‍ വധം; ഒബാമയുടെ ഇമേജ് ഉയര്‍ത്തി

ന്യൂയോര്‍ക്ക് ടൈംസിന്റെ സര്‍വേ അനുസരിച്ച് 57 ശതമാനം പേര്‍ ഒബാമയുടെ പ്രവര്‍ത്തനമികവിനെ പ്രകീര്‍ത്തിക്കുന്നു. തൊട്ടു മുന്‍പത്തെ മാസത്തിലിത് 46 ശതമാനമായിരുന്നു. രാഷ്ട്രീയ എതിരാളികളായ റിപ്പബ്ലിക്കരും സ്വതന്ത്രരും കൂടി ഒബാമയെ പുകഴ്ത്തുന്നുവെന്നതാണ് ലാദന്‍ വധത്തിന് ശേഷമുണ്ടായിരിക്കുന്ന വ്യത്യാസം.
എന്നാല്‍ കുറച്ചു കാലത്തേക്കെങ്കിലും അമേരിക്ക ഭീകരരുടെ ലക്ഷ്യ കേന്ദ്രമാകാന്‍ ഉസാമവധം വഴിതെളിക്കുമെന്ന് കരുതുന്നവരുമുണ്ട് സര്‍വ്വേയില്‍ പങ്കെടുത്തവരില്‍. ഉസാമയുടെ മരണം പ്രത്യേകിച്ചൊരു വികാരവും സൃഷ്ടിച്ചില്ലെന്നാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ സര്‍വ്വേയില്‍ ഭൂരിപക്ഷം പേരും പ്രതികരിച്ചത്.
റോയിട്ടേഴ്‌സ് സര്‍വേ പ്രകാരം ലാദനെതിരായ വിജയകരമായ സൈനികനടപടിയോടെ 10 യു.എസ്. പൗരന്‍മാരില്‍ നാലു പേര്‍ക്കും ഒബാമയെക്കുറിച്ചുള്ള മതിപ്പ് കൂടി. എന്നാല്‍ പെട്ടെന്നുണ്ടായ ഈ മതിപ്പ് കുറച്ചു കാലത്തേക്കുള്ളതാണെന്നും ജനങ്ങള്‍ വീണ്ടും സാമ്പത്തികതൊഴിലില്ലായ്മ വിഷയങ്ങളിലേക്ക് തിരിയുമെന്നും അതിനനുസരിച്ച് വിലയിരുത്തല്‍ നടത്തുമെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം വാഷിങ്ടണ്‍ പോസ്റ്റ് സര്‍വേ ഉയര്‍ത്തിക്കാണിക്കുന്നത് മറ്റൊരു വശമാണ്. ലാദനെതിരായ സൈനിക നടപടി മുസ്‌ലിം ജനത സംശയദൃഷ്ടിയോടെയാണ് കാണുന്നതെന്നാണ് ഇത്. ഉസാമവിഷയത്തില്‍ അല്പം കൂടി സുതാര്യതയാകാമായിരുന്നെന്നും സര്‍വ്വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെടുന്നു.












Click it and Unblock the Notifications