കാബൂള്‍: അല്‍ ക്വായ്ദ തലവന്‍ ഉസാമ ബിന്‍ ലാദനെ വധിച്ചതിനു പ്രതികാരം ചെയ്യാന്‍ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചതായി റിപ്പോര്‍ട്ട്. അഫ്ഗാനിലെ താലിബാന്‍ കമാന്‍ഡര്‍ ഡോറാന്‍ സാഫിയെ ഉദ്ധരിച്ച് അല്‍ ജസീറ ടിവിയാണു ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്.
ബിന്‍ ലാദന്റെ ആശയങ്ങളുമായി മുന്നോട്ടു പോകുമെന്നും വിദേശികള്‍ക്കും അവരുടെ ചാരന്‍മാര്‍ക്കും എതിരെ യുദ്ധം ചെയ്യുമെന്നും താലിബാന്‍ കമാന്‍ഡര്‍ പറഞ്ഞു. ലാദനെ കൊന്നതിന്റെ തെളിവുകള്‍ പുറത്തുവിടാനും താലിബാന്‍ യുഎസിനെ വെല്ലുവിളിച്ചു.
The Pakistani Taliban are promising to take revenge for the killing of Al Qaeda leader Osama bin Laden. Taliban leaders are warning of revenge attacks against the Pakistani government and foreign targets