Get Updates
Get notified of breaking news, exclusive insights, and must-see stories!

അക്ഷയതൃതീയ സ്വര്‍ണവില്‍പ്പന പൊടിപൊടിക്കുന്നു

Gold
തിരുവനന്തപുരം: അക്ഷയതൃതീയയോട് അനുബന്ധിച്ച് സംസ്ഥാനത്തെ സ്വര്‍ണാഭരണക്കടകളില്‍ വന്‍ വില്‍പ്പന. വര്‍ധിച്ച വിലകാര്യമാക്കാതെയാണ് അക്ഷയതൃതീയ ദിനത്തില്‍ സ്വര്‍ണം വാങ്ങി ഭാഗ്യം നേടാന്‍ ആളുകള്‍ എത്തിയത്. തിരുവനന്തപുരത്തെ വിവിധ ജ്വല്ലറികളില്‍ റെക്കോര്‍ഡ് വില്‍പ്പനയാണ് നടന്നത്.

അക്ഷയതൃതീയ മുഹൂര്‍ത്തം വ്യാഴാഴ്ച വൈകീട്ട് ആറ് മണിക്ക് ആരംഭിച്ചപ്പോള്‍ തന്നെ നഗരത്തിലെ സ്വര്‍ണ്ണക്കടകളിലെല്ലാം തിരക്കായിരുന്നു. അക്ഷയതൃതീയ നാളില്‍ ഒരു ഗ്രാം മുതല്‍ 100 പവന്‍ വരെ വാങ്ങാന്‍ ആളുകളെത്തിയിരുന്നു. പതിവില്‍ നിന്നു മാറി ഇത്തവണ അക്ഷയ തൃതീയ രണ്ട് ദിവസങ്ങളിലായത് ഇത്തവണ സ്വര്‍ണവിപണിയ്ക്ക് ഉണര്‍വ്വായി. ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ പണിക്കൂലി ഭാരമാകുമെന്നതിനാല്‍ പലരും സ്വര്‍ണ നാണയങ്ങളാണ് വാങ്ങുന്നത് .

അക്ഷയതൃതീയയുമായി ബന്ധപ്പെട്ട് കച്ചവടം മെച്ചപ്പെടുത്താനായി ഇത്തവണ പല ജ്വല്ലറികളും അക്ഷയതൃതീയ വാരമായി ആഘോഷിക്കുകയായിരുന്നു. മിക്കയിടത്തും മെയ് ഒന്നി അരംഭിച്ച് മെയ് എട്ടിനാണ് അക്ഷയതൃതീയ ആഘോഷം അവസാനിക്കുന്നത്. മിക്ക ജ്വല്ലറികളുടെയും പരസ്യങ്ങള്‍ ഇത്തരത്തിലാണ്.

2010ലെ അക്ഷയതൃതീയ മെയ് 16നായിരുന്നു. അതിന്റെ പിറ്റേദിവസം പത്തുഗ്രാം സ്വര്‍ണത്തിന് 18,265രൂപയായിരുന്നു വില. 2011ല്‍ ഇതിന്റെ സ്ഥാനത്ത് പത്ത് ഗ്രാമിന് 22,265രൂപയാണ് സ്വര്‍ണവില. തുടര്‍ച്ചയായി രണ്ടാം ദിവസവും സ്വര്‍ണവില കുറഞ്ഞത് അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാനെത്തിയവര്‍ക്ക് നേരിയ ആശ്വാസമായി. വെള്ളിയാഴ്ച പവന് 160രൂപ കുറഞ്ഞ് 16,160രൂപയാണ് വില. ഇതോടെ രണ്ട് ദിവസം കൊണ്ട് പവന്‍വില 440 രൂപ കുറഞ്ഞു. വ്യാഴാഴ്ച പവന് 280 രൂപയായിരുന്നു താഴ്ന്നത്.

വൈശാഖ മാസത്തിലെ കറുത്തവാവ് വരുന്ന മൂന്നാമത്തെ തിഥിയാണ് അക്ഷയതൃതീയ എന്നറിയപ്പെടുന്നത്. സാധാരണയായി കാര്‍ത്തിക നക്ഷത്രത്തിലോ രോഹിണി നക്ഷത്രത്തിലോ ആണ് അക്ഷയതൃതീയ വരുന്നത്.

ഈ ദിനത്തില്‍ ചെയ്യുന്ന പ്രവൃത്തികള്‍ ക്ഷയിക്കില്ലെന്നാണ് വിശ്വാസം. കുചേലന്റെ അവല്‍പ്പൊതി ഭക്ഷിച്ച് കൃഷ്ണന്‍ തന്റെ സതീര്‍ത്ഥ്യനെ കുബേരതുല്യം ധനവാനാക്കിയത് ഈ പുണ്യദിവസത്തിലാണെന്നാണ് ഐതിഹ്യം. ഈ ദിനത്തില്‍ സ്വര്‍ണം പോലുള്ള വസ്തുക്കള്‍ വാങ്ങുന്നത് നിത്യഐശ്വര്യം വരുത്തുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

കുറേനാളുകള്‍ക്ക് മുമ്പ് ഏറെയൊന്നും പേര്‍ക്ക് അറിയാതിരുന്ന ഈ വിശേഷ ദിവസത്തെ ഇത്രയും പ്രശസ്്തമാക്കിമാറ്റിയത് ജ്വല്ലറികളാണെന്ന് പറയുന്നതില്‍ തെറ്റുണ്ടാവില്ല. ആഭരണവില്‍പ്പനരംഗത്തെ മത്സരങ്ങള്‍ കൂടിയപ്പോള്‍ സ്വര്‍ണം വാങ്ങാനും നല്ലദിവസമുണ്ടെന്ന്് ആളുകളെ വിശ്വസിപ്പിക്കുന്നതില്‍ വ്യാപാരികളുടെ ബുദ്ധി ഫലിക്കുകയും ചെയ്തു.

സ്വര്‍ണത്തിന്റെ കാര്യത്തില്‍ മലയാളികള്‍ക്ക് നല്ലതെന്നും ചീത്തയെന്നും ദിവസങ്ങളുടെ കാര്യത്തില്‍ വ്യത്യാസമില്ലെന്നത് മറ്റൊരു കാര്യം. എപ്പോള്‍ വാങ്ങിയാലും സ്വര്‍ണം നല്ല നിക്ഷേപമാണെന്ന് മലയാളി നേരത്തേ മനസ്സിലാക്കിയതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+