മുംബൈ: ഒരുകോടിയുടെ പുരസ്‌കാരം സാമൂഹിക പ്രവര്‍ത്തകനും ഗാന്ധിയനുമായ അന്നാ ഹസാരെ നിരസിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പ്ലാനിങ് ആന്‍ഡ് മാനേജ്‌മെന്റ് പ്രഖ്യാപിച്ച ഒരു കോടിയുടെ രവീന്ദ്രനാഥടാഗോര്‍ സമാധാനസമ്മാനമാണ് ഹസാരെ നിരാകരിച്ചത്.
ദില്ലി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ അവാര്‍ഡ് നിരാകരിച്ച കാര്യം റാലേഗാവ് സിദ്ധിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഹസാരെ അറിയിച്ചത്.
എന്തുകൊണ്ടാണ് അവാര്‍ഡ് നിരസിക്കുന്നതെന്ന് പറയാന്‍ എനിക്ക് കഴിയുന്നില്ല. എന്നാല്‍ മനസ്സാക്ഷി പറഞ്ഞതുപ്രകാരം അവാര്‍ഡ് നിരസിക്കുകയായിരുന്നു- അദ്ദേഹം പറഞ്ഞു.
അഴിമതിക്കെതിരെയുള്ള പോരാട്ടം കണക്കിലെടുത്താണ് ഹസാരെയ്ക്ക് അവാര്‍ഡ് നല്‍കുന്നതെന്ന് പ്ലാനിങ് ആന്‍ഡ് മാനേജ്‌മെന്റിന്റെ ഡീന്‍ പ്രൊഫസര്‍ അരിന്ദം ചൗധരി പറഞ്ഞിരുന്നു.
ശാന്തിഭൂഷന്‍ സിഡി കൃത്രിമമെന്ന് റിപ്പോര്‍ട്ട്
Social activist Anna Hazare, whose fast for a stronger anti-corruption Lok Pal Bill last month made global headlines, has spurned the Rs one crore 2011 Rabindranath Tagore Peace Prize announced by the Indian Institute of Planning and Management (IIPM)