എന്‍എസ്എസുകാര്‍ സുകുമാരന്‍ നായരുടെ കോലം കത്തിച്ചു
ആലപ്പുഴ : വിഎസ് അച്യുതാനന്ദന് മുഖ്യമന്ത്രിയാകാതിരിക്കാനായി സമദൂരസിദ്ധാന്തത്തില്‍ മാറ്റം വരുത്തിയെന്ന് എന്‍എസ്എസ് നേതാവ് ജി സുകുമാരന്‍ നായരുടെ വെളിപ്പെടുത്തലിനെതിരെ എന്എസ്എസുകാര്തന്നെ രംഗത്ത്.
ചെട്ടികുളങ്ങര പതിനാലാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിലെ ഒരു വിഭാഗം അംഗങ്ങള്‍ സുകുമാരന്‍ നായരുടെ കോലം കത്തിച്ചാണ് പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്. വി.എസ് അച്യുതാനന്ദനെതിരെ സുകുമാരന്‍നായര്‍ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ചാണ് കോലം കത്തിച്ചത്.
വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെ കോയിക്കത്തറ യു.പി സ്കൂളില്നുമുന്നില് നിന്ന് ഇരുപത്തിയഞ്ചോളം വരുന്ന അംഗങ്ങള്‍ സുകുമാരന്‍നായരുടെ കോലവുമായി പ്രകടനമായി വേമ്പനാട് ജംഗ്ഷനിലെ കരയോഗ മന്ദിരത്തിനുമുന്നില്‍ എത്തിയത്. വി.എസിനെ അനുകൂലിച്ചും സുകുമാരന്നായര്ക്കെതിരെയും മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രകടനം.
എന്‍എസ്എസിന്റെ നയമായ സമദൂര സിദ്ധാന്തത്തെ വ്യക്തിതാത്പര്യത്തിന് അനുസരിച്ച് മാറ്റിയ സെക്രട്ടറി ജി. സുകുമാരന്‍നായരുടെ നടപടിയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് തെഞ്ചേരിക്കോണം ശ്രീബാലസുബ്രഹ്മണ്യവിലാസം കരയോഗം പ്രസിഡന്റ് ആലംകോട് ദാനശീലന് രാജിവച്ചു.
ഇതിനിടെ സുകുമാരന്‍നായരുടെ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് വിഎസ് അനുകൂലികള്‍ വ്യാഴാഴ്ചയും ചിലയിടങ്ങളില്‍ കരയോഗം ഓഫീസുകള്‍ക്കുനേരെ അക്രമണം നടത്തി.