• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ലാദന്റെ മരണം ദുഖകരം: ദലൈ ലാമ

  • By Lakshmi

കാലിഫോര്‍ണിയ: അല്‍ ക്വയദ് നേതാവ് ഒസാമ ബിന്‍ ലാദന്റെ മരണം ദുഖകരമാണെന്ന് തിബറ്റന്‍ ആത്മീയനേതാവ് ദലൈ ലാമ.

ബുദ്ധമതവിശ്വാസത്തില്‍ ശത്രുവിനെ ഏറ്റവും നല്ല ഗുരുവായാണ് കാണേണ്ടത്. ഇക്കാരണത്താലാണ് ലാദന്റെ മരണം ദുഖകരമായിത്തീരുന്നതെന്ന് ലാമ വ്യക്തമാക്കി.

അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ സംഘടിപ്പിച്ച യുവജനങ്ങളുമായുള്ള സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതം, ദേശീയത തുടങ്ങിയ ചുരുങ്ങിയ മൂല്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നതാണ് ഇന്നത്തെക്കാലത്തെ ഏറ്റവും വലിയ ദുരന്തം. ലോകം മുഴുവനും സ്വന്തം ഇടമായി കാണാന്‍ ആളുകള്‍ ഇഷ്ടപ്പെടുന്നില്ല.

ഒരു ആഗോള ഉത്തരവാദിത്തം വളര്‍ത്തിയെടുക്കുകയും വിദ്യാഭ്യാസ വ്യവസ്ഥയില്‍ മൂല്യവിദ്യാഭ്യാസത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുകയും ചെയ്യണം- ലാമ അഭിപ്രായപ്പെട്ടു.

തിബറ്റുകാരും ചൈനയും തമ്മില്‍ സൌഹൃദം വളര്‍ത്തേണ്ടത്തിന്റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം സംസരിച്ചു. ഇന്ത്യയിലെ ബുദ്ധമതക്കാരും മുസ്ലിങ്ങളും തമ്മിലുള്ള സൗഹൃദം വളര്‍ത്താന്‍ ശ്രമിക്കുമെന്ന് ദലൈ ലാമ വ്യക്തമാക്കി.

English summary
Tibetan spiritual leader the Dalai Lama on Wednesday said the death of al-Qaida chief Osama bin Laden was sad if it was looked from a Buddhist point of view.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more