ലാദന്‍ 2011ല്‍ യുഎസ് ആക്രമണത്തിന് പദ്ധതിയിട്ടു
വാഷിങ്ടണ്‍: വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിക്കപ്പെട്ടതിന്റെ 10ാം വാര്‍ഷികമായ 2011 സെപ്റ്റംബര്‍ 11ന് അല്‍ ഖായിദ യുഎസില്‍ വന്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി യുഎസ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
വരുന്ന സെപ്റ്റംബര്‍ 11ന് തീവണ്ടിയ്ക്കുളളില്‍ സ്‌ഫോടനം നടത്തുകയായിരുന്നു ഇവരുടെ പ്രധാന പദ്ധതിയെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.
ഇതു വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടിട്ടുണ്ടെന്നും വൈറ്റ്ഹൗസില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ആക്രമണ പദ്ധതി എങ്ങനെ പ്രാവര്‍ത്തികമാക്കാനാണ് അല്‍ ഖായിദ ഉദ്ദേശിച്ചിരുന്നതെന്നതിനെ കുറിച്ചു സൂചനകളൊന്നും ലഭിച്ചില്ല.
ഉസാമ ബിന്‍ലാദന്‍ ഒളിവില്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ നടത്തിയ തിരച്ചിലിലാണ് ആക്രമണ പദ്ധതി വെളിപ്പെടുത്തുന്ന വിവരങ്ങള്‍ ലഭിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ടവര്‍ക്കു മുന്നറിയിപ്പു നല്‍കിയതായി യുഎസ് ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. റയില്‍വേ സ്‌റ്റേഷനുകളിലും വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കി.
യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ വര്‍ഷങ്ങളായി നടക്കുന്ന പല ആക്രമണങ്ങളുടെയും ചുക്കാന്‍ പിടിച്ചിരുന്നതു ലാദന്‍ തന്നെയാണെന്നും ഉറപ്പായിട്ടുണ്ട്.












Click it and Unblock the Notifications