കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍ഇന്ത്യ പൈലറ്റുമാര്‍ സമരം പിന്‍വലിച്ചു

  • By Lakshmi
Google Oneindia Malayalam News

ദില്ലി: പത്തു ദിവസമായി രാജ്യത്തെ വ്യോമഗതാഗതം താറുമാറാക്കിയ എയര്‍ ഇന്ത്യ പൈലറ്റ്‌സമരം പിന്‍വലിച്ചു. വെള്ളിയാഴ്ച വൈകിട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയം ഉന്നത ഉദ്യോഗസ്ഥരുമായി പൈലറ്റുമാരുടെ സംഘടനാ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണു സമരം പിന്‍വലിച്ചത്. രാത്രി പത്തിന് തന്നെ പൈലറ്റുമാര്‍ ജോലിയില്‍ പ്രവേശിച്ചു തുടങ്ങി.

സമരത്തിന്റെ പേരില്‍ പിരിച്ചുവിട്ട പൈലറ്റുമാരെ തിരിച്ചെടുക്കാമെന്നും പൈലറ്റുമാരുടെ സംഘടനയായ ഇന്ത്യന്‍ കമേഴ്‌സ്യല്‍ പൈലറ്റ്‌സ് അസോസിയേഷന്റെ അംഗീകാരം റദ്ദാക്കിയത് പിന്‍വലിക്കാമെന്നും എയര്‍ ഇന്ത്യ മാനേജ്‌മെന്റ് സമ്മതിച്ചതിനെത്തുടര്‍ന്നാണ് ഒത്തുതീര്‍പ്പിന് വഴിയൊരുങ്ങിയത്.

പൈലറ്റുമാരുടെ പ്രധാന ആവശ്യമായ ശംബള ഏകീകരണവിഷയം ധര്‍മാധികാരി കമ്മിറ്റി പരിഗണിക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.

സമരക്കാര്‍ അര്‍ധരാത്രി മുതല്‍ ജോലിയില്‍ പ്രവേശിച്ചുവെന്ന് ഇന്ത്യ കൊമേഴ്‌സ്യല്‍ പൈലറ്റ്‌സ് അസോസിയേഷന്‍ (ഐസിപിഎ) അറിയിച്ചു.

എയര്‍ ഇന്ത്യയിലെ സാമ്പത്തിക ക്രമക്കേടുകളും കെടുകാര്യസ്ഥതയും സിബിഐ അന്വേഷിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടെന്നു പൈലറ്റുമാര്‍ പറഞ്ഞെങ്കിലും മന്ത്രാലയം പ്രതിനിധികള്‍ ഇതു നിഷേധിച്ചു. തങ്ങളുടെ എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചതായും സര്‍ക്കാര്‍ പ്രതിനിധികള്‍ നല്‍കിയ ഉറപ്പിനെ വിശ്വാസത്തിലെടുക്കുകയാണെന്നും ഐസിപിഎ ഭാരവാഹികള്‍ പറഞ്ഞു.

ധര്‍മാധികാരി സമിതിയുടെ റിപ്പോര്‍ട്ട് വരുന്നതോടെ പരാതികള്‍ക്കു പരിഹാരമാകുമെന്നു വ്യോമയാന മന്ത്രി വയലാര്‍ രവി പറഞ്ഞു. ക്രമക്കേടുകള്‍ നടന്നിട്ടില്ലല്ലോ എന്നായിരുന്നു സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച അന്വേഷണത്തെ കുറിച്ചുള്ള ചോദ്യത്തോടു രവി പ്രതികരിച്ചത്.

പത്തു ദിവസത്തെ പൈലറ്റുമാരുടെ പണിമുടക്കിലൂടെ എയര്‍ ഇന്ത്യയ്ക്ക് ഏകദേശം 200 കോടി രൂപയുടെ നഷ്ടമുണ്ടായതായാണു വിലയിരുത്തല്‍. നിയമവിരുദ്ധമെന്നു ഡല്‍ഹി ഹൈക്കോടതി പ്രഖ്യാപിച്ച സമരത്തില്‍ പിന്മാറാതിരുന്ന സമരക്കാര്‍ക്ക് എതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന എയര്‍ ഇന്ത്യ മാനേജ്‌മെന്റിന്റെ അപേക്ഷയില്‍ ഐസിപിഎയുടെ ഒന്‍പതു ഭാരവാഹികള്‍ക്കു നോട്ടിസ് അയച്ചിരുന്നു.

English summary
The Air India pilots have finally decided to call of the strike that crippled air travel after a meeting with the government, the Air India management and the pilots
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X