കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ കുംഭകോണം, ഇത് 10,000 കോടിയുടെ

Google Oneindia Malayalam News

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ വീണ്ടും പ്രതിക്കൂട്ടിലാവുന്നു. 2ജിയ്ക്ക് പിന്നാലേ ഇതാ പുതിയ അഴിമതിക്കഥയാണ് സിഎജി പുറത്താക്കിയിരിയ്ക്കുന്നത്. ഇത്തരത്തില്‍ ഇനിയും എത്ര അഴിമതി കഥകള്‍ പുറത്ത് വരുമെന്ന് കാത്തിരുന്ന് കാണേണ്ടിയിരിയ്ക്കുന്നു.
ശരിയല്ലാത്ത തീരുമാനം വഴി സര്‍ക്കാര്‍ ഘജനാവിന് 10,000 കോടി രൂപയുടെ നഷ്ടം ഉണ്ടായതായാണ് കണ്ടെത്തിയിരിയ്ക്കുന്നത്. അത്യാവശ്യമില്ലാത്ത ഘട്ടത്തില്‍ എയര്‍ ഇന്ത്യ 111 വിമാനങ്ങള്‍ വാങ്ങിയതാണ് ഈ നഷ്ടത്തിന് കാരണമായത്.

കാര്യമായ ശ്രദ്ധയും ദൂര കാഴ്ചയും ഇല്ലാതെ ഇങ്ങനെ വിമാനം വാങ്ങിയത് എയര്‍ ഇന്ത്യയെ നഷ്ടത്തിലാക്കുകയും ചെയ്തു എന്നും കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി.) റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2ജി ഇടപാടില്‍ സര്‍ക്കാറിന് കിട്ടാനാവുമായിരുന്ന 175000 കോടി കിട്ടാതാക്കിയതാണ് നഷ്ടമായി കണക്കാക്കിയിരുന്നത്. എന്നാല്‍ ഈ ഇടപാടില്‍ സര്‍ക്കാരിന് ശരിയായ നഷ്ടം തനനെയാണ് ഉണ്ടായത്.

2 ജി. ഇടപാടിനേക്കാള്‍ വലിയ കുംഭകോണമാണു റിപ്പോര്‍ട്ടിലൂടെ വെളിച്ചത്തു വന്നിരിക്കുന്നതെന്നാണ് ബി.ജെ.പി. യുടെ നിലപാട്.

എയര്‍ ഇന്ത്യുടെ സാമ്പത്തിക നില പരിശോധിക്കാതെയാണ് 2005-ല്‍ 43 വിമാനം വാങ്ങാന്‍ എയര്‍ഇന്ത്യയ്ക്ക് അനുവാദം നല്‍കിയത്. വിമാനം വാങ്ങരുതെന്ന് ആസൂത്രണക്കമ്മീഷനും സാമ്പത്തിക ഉപദേഷ്ടാക്കളും മുന്നറിയിപ്പ് നല്‍കിയിരുന്നു. അമേരിയ്ക്കന്‍ കമ്പനികളുടെ താല്പര്യമായിരുന്നു എയര്‍ഇന്ത്യ പരിഗണിച്ചതെന്നും സിഎജി ആരോപിയ്ക്കുന്നു. ഇത് പാലിയ്ക്കാതെയായിരുന്നു നടപടി. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ സിഎജിയുടെ റിപ്പോര്‍ട്ട് സഭയിലെത്തും.

ലാഭം ഉള്ള റൂട്ടുകളില്‍ നിന്ന് പിന്‍വാങ്ങിയ റൂട്ട് ക്രമീകരണം സ്വകാര്യ കമ്പനികള്‍ക്ക് ഗുണം ചെയ്തു. 70 മുതല്‍ 95 ശതമാനം വരെ ലാഭമുണ്ടായിരുന്ന റൂട്ടുകളാണിവ. കേരളത്തില്‍ നിന്നുള്ള 20 ലേറെ സര്‍വീകളാണ് ലാഭമുണ്ടായിട്ടും റദ്ദാക്കുകയോ യാത്രയുടെ എണ്ണം ചുരുക്കുകയോ ചെയ്തത്.

ഇത് സഭാ സമ്മേളനം പ്രക്ഷുബ്ധമാക്കുമെന്നതില്‍ സംശയമില്ല. പ്രതിപക്ഷ കക്ഷിയായ ബിജെപിയ്ക്ക് പുതിയ ആയുധമാണ് കിട്ടിയിരിയ്ക്കുന്നത്. 2ജി യേക്കാള്‍ വലിയ അഴിമതിയാണിതെന്ന് ഇതിനകം തന്നെ ബിജെപി പ്രതികരിച്ച് കഴിഞ്ഞു.സി.എ.ജി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
The Comptroller and Auditor General of India (CAG) believes Air India incurred Rs 10,000 crore loss because it was forced into buying 111 aircraft it did not need. A CAG report on aircraft acquisition says the mega acquisition is the main reason why the Maharaja is in deep financial mess. The report, to be tabled in Parliament, indicts the Civil Aviation Ministry for forcing the multi billion dollar aircraft acquisition. The loss from the forced aircraft acquisition resulted into a loss of Rs 10,000 crore. According to the CAG report the proposal to buy 43 aircraft for Indian Airlines in 2005 was done without adequate due diligence regarding the economic viability.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X