ലാദന്‍വധത്തെക്കുറിച്ചറിയാന്‍ കസബിന് ആകാംഷ
മുംബൈ: അമേരിക്കന്‍ സൈന്യം കൊലപ്പെടുത്തിയ അല്‍ ക്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്റെ മരണത്തില്‍ പാകിസ്താന്‍ ഭീകരന്‍ അജ്മല്‍ കസബിന് വലിയ ഉത്കണ്ഠയാണെന്ന് ജയില്‍ അധികൃതര്‍.
മുംബൈ ഭീകരാക്രമണത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ആര്‍തര്‍റോഡ് ജയിലില്‍ കഴിയുന്ന കസബ് ബിന്‍ലാദന്‍ എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന കാര്യം ഉത്കണ്ഠയോടെയാണ് തനിക്ക് കാവല്‍നില്‍ക്കുന്ന പാറാവുകാരനോട് അന്വേഷിച്ചതത്രേ.
എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന കാര്യവും കസബ് തിരക്കുകയുണ്ടായെന്ന് ആര്‍തര്‍ റോഡ് ജയിലിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.
അമേരിക്കന്‍ സുരക്ഷാസേനയാണ് ബിന്‍ലാദനെ കൊന്നതെന്നും വിശദവിവരങ്ങളൊന്നും കസബിനോട് പാറാവുകാരന്‍ വെളിപ്പെടുത്തിയില്ലെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി.
ബുധനാഴ്ച ജയിലിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഭാഷണശകലങ്ങള്‍ കേട്ടാണ് ലാദന്‍ വധിക്കപ്പെട്ട വിവരം കസബ് അറിഞ്ഞത്. വിശുദ്ധ യുദ്ധത്തില്‍ ലാദന് ജീവന്‍ നഷ്ടപ്പെട്ടു എന്നായിരുന്നു കസബിന്റെ പ്രതികരണം.












Click it and Unblock the Notifications