2ജി: കനിമൊഴിയുടെ വിധി 14ന് അറിയാം

കലൈഞ്ജര്‍ ടി.വി എം.ഡി.ശരത്കുമാറിന്റെ ജാമ്യാപേക്ഷയിലും അന്നേ ദിവസം വിധിപറയും. 14വരെ എല്ലാ ദിവസവും ഇവര്‍ വിചാരണയ്ക്കായി കോടതിയില്‍ ഹാജരാവണ മെന്നും കോടതി ഉത്തരവിട്ടു.
കേസില്‍ കനിമൊഴിയും ശരത് കുമാറും യഥാക്രമം 17ഉം 16ഉം പ്രതികളാണ്. ജാമ്യാപേക്ഷയില്‍ വിധിയുണ്ടാകുന്നതു വരെ ഇവെര അറസ്റ്റു ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു.
കേസില്‍ കരിം മൊറാനി, ആസിഫ് ബല്‍വ തുടങ്ങിയ മറ്റു പ്രതികളുടെ മൊഴി കൂടി രേഖപ്പെടുത്തണമെന്നതിനാലാണു വിധി പറയുന്നതു നീട്ടിയത്. ആരോഗ്യപരമായ കാരണങ്ങളാല്‍ കരിം മൊറാനി ശനിയാഴ്ച കോടതിയില്‍ ഹാജരായിരുന്നില്ല.അതുകൊണ്ടു തന്നെ മൊറാനിയുടെ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിച്ചില്ല.
അതേസമയം, 2 ജി സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ കനിമൊഴിക്കും ശരത് കുമാറിനും നേരിട്ടു പങ്കുണ്ടെന്നും ഇവരുടെ ജാമ്യാപേക്ഷ തള്ളണമെന്നും സിബിഐ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ യു.യു.ലളിത് വാദിച്ചു.
എന്നാല്‍, കലൈഞ്ജര്‍ ടിവിയില്‍ ഓഹരി പങ്കാളിത്തമുള്ള കരുണാനിധിയുടെ ഭാര്യ കൂടിയായ ദയാലു അമ്മാളിന് ഗുഢാലോചനയില്‍ പങ്കില്ലെന്നും സിബിഐ പ്രത്യേക കോടതിയെ അറിയിച്ചു.












Click it and Unblock the Notifications