തന്നെ മാനഭംഗപ്പെടുത്തിയെന്ന് ഇന്ദുവിന്റെ മെയില്‍
തിരുവനന്തപുരം: തീവണ്ടിയാത്രക്കിടെ ദുരൂഹസാഹചര്യത്തില്‍ മരിച്ച എന്‍ഐടി ഗവേണ വിദ്യാര്‍ത്ഥിനി ഇന്ദുവിന്റെ ഇമെയില്‍ സന്ദേശം കേസന്വേഷണത്തില്‍ വഴിത്തിരിവായേയ്ക്കുമെന്ന് റിപ്പോര്‍ട്ട്.
ഇന്ദു പ്രതിശ്രുതവരന്‍ അഭിഷേകിനയച്ച ഇമെയിലാണ് നിര്‍ണായകമായത്. എന്‍ഐടി ലാബില്‍ ഒരു അജ്ഞാതന്‍ തന്നെ ക്ലോറോഫോം മണപ്പിച്ച് ബോധരഹിതയാക്കി പീഡിപ്പിച്ചുവെന്നാണ് ഇന്ദുവിന്റെ ഇമെയിലിലുള്ളത്.
അതിനുള്ള മറുപടിയില്‍ അഭിഷേക് ഇന്ദുവിനോടു പറഞ്ഞതു സംഭവം കാര്യമാക്കേണ്ടതില്ലെന്നും വിവാഹവുമായി മുന്നോട്ടുപോകാമെന്നുമാണ്. മരണത്തിനു രണ്ടാഴ്ച മുമ്പാണ് ഇന്ദു ഇമെയില്‍ അയച്ചതും അഭിഷേക് മറുപടി നല്‍കിയതും. ഇന്ദുഅയച്ച ഇമെയിലില്‍ പറയുന്ന സംഭവം യഥാര്‍ത്ഥമാണോയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
ഇതിനിടെ ഇന്ദു മരിച്ച ദിവസം ട്രെയിനില്‍ അഭിഷേക് എന്നൊരാള്‍ യാത്ര ചെയ്തിരുന്നില്ലെന്ന് അന്വേഷണസംഘം കണ്ടെത്തി. ഇന്ദുവിന്റെ കൈവശം അഭിഷേകിന്റെ പേരില്‍ ഒരു ടിക്കറ്റ് ഉണ്ടായിരുന്നുവെന്ന പ്രചാരണം ശരിയല്ലെന്നും വ്യക്തമായിട്ടുണ്ട്.
കോഴിക്കോട് സ്വദേശിയായ അഭിഷേക് എന്ന യുവാവ് ഡോക്ടറായ പിതാവിന്റെ പേരില്‍ ടിക്കറ്റെടുത്തതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. മുങ്ങിമരണമാണെന്ന് ഇന്ദുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും കൊലപാതകം എന്ന നിലയിലാണ് ക്രൈംബ്രാഞ്ച് കേസന്വേഷിക്കുന്നത്. കേസ് ഡയറിയും പ്രതികളെന്നു സംശയിക്കുന്നവരുടെ മൊഴികളും റെയില്‍വേ പോലീസ് ക്രൈംബ്രാഞ്ചിനു കൈമാറിയിട്ടുണ്ട്.












Click it and Unblock the Notifications