കേരളം ആര് ഭരിയ്ക്കും, അറിയാന്‍ ഇനി ഏഴ് ദിവസം
തിരുവനന്തപുരം: വോട്ടെണ്ണലിന് ഇനി ഏഴ് ദിവസം. മേയ് 13 വെള്ളിയാഴ്ചയാണ് വോട്ടെണ്ണല്‍. തിരഞ്ഞെടുപ്പിന് പിന്നാലേ നടന്ന കൂട്ടലും കിഴിയ്ക്കലും ഇടയ്ക്കൊന്ന് ശമിച്ചെങ്കിലും വീണ്ടും ശക്തമായിരിയ്ക്കുകയാണ്.
ഇതിനിടെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വീഡിയോ കാമറ വഴി തത്സമയം രാഷ്ട്രീയപ്പാര്‍ട്ടികളുടെ ബൂത്ത് ഏജന്റുമാരെ കാണിക്കണമെന്ന നിര്‍ദേശത്തില്‍ തിരഞ്ഞെടുപ്പുകമ്മീഷന്‍ അയവുവരുത്തി.
എല്ലാ വോട്ടെണ്ണല്‍ കേന്ദ്രത്തിലേയും വോട്ടെണ്ണല്‍ ക്യാമറ വഴി തിരഞ്ഞെടപ്പ് ഏജന്റുമാരെ കാണിയ്ക്കണണെന്നായിരുന്നു ആദ്യ നിര്‍ദ്ദേശം. ഇത് നടപ്പാക്കിയാല്‍ ഒരു മണ്ഡലത്തിന് 120 മുതല്‍ 200 വരെ ക്യമാറ വേണ്ടി വരും. ഇങ്ങനെയെങ്കില്‍ 21,000 ക്യാമറ എങ്കിലും വേണ്ടിവരും. ഇത്രയും ക്യാമറ കണ്ടെത്തുക വിഷമമായിരിയ്ക്കുമെന്ന് വരണാധികാരികള്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിരുന്നു. അതിനാലാണ് ഓരോ ജില്ലയിലെയും ഏതെങ്കിലുമൊരു മണ്ഡലത്തില്‍ വോട്ടെണ്ണല്‍ വീഡിയോ കാമറ വഴി കാണിച്ചാല്‍ മതിയെന്ന് തിരഞ്ഞെടുപ്പുകമ്മീഷന്‍ വരണാധികാരികളോട് നിര്‍ദേശിച്ചത്.












Click it and Unblock the Notifications