എന്‍എസ്എസിനെതിരെ പ്രേമചന്ദ്രന്‍

എന്‍എസ്എസിനെ ഏറ്റവും കൂടുതല്‍ സംരക്ഷിച്ചിട്ടുള്ള മുഖ്യമന്ത്രിയാണ് വി.എസ്. കേരളത്തില്‍ പ്രചരണ വേളയില്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളുടെ പ്രചരണ യോഗത്തില്‍ പോലും കാണാന്‍ കഴിയാത്ത ആള്‍ക്കൂട്ടമാണ് വിഎസിന്റെ യോഗങ്ങളില്‍ കണ്ടത്. അത്തരമൊരു നേതാവിന് ജനപിന്തുണയില്ലെന്ന് പറയുന്നതില്‍ എന്തു ന്യായീകരണമാണുള്ളത്- പ്രേമചന്ദ്രന്‍ ചോദിച്ചു.
എന്‍എസ്എസിന്റെ നിലപാടുമാറ്റം തന്നെ അത്ഭുതപ്പെടുത്തിയെന്നു പറഞ്ഞ പ്രേമചന്ദ്രന്‍ സമദൂരം സിദ്ധാന്തം പ്രഖ്യാപിത നയമായതിനാലാണ് എന്‍എസ്എസിന്റെ നിലപാടു മാറ്റത്തെ ചോദ്യം ചെയ്യുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്.
എന്‍എസ്എസ് നിലപാടു തിരഞ്ഞെടുപ്പിനു മുന്‍പു വ്യക്തമാക്കണമായിരുന്നു. ഒരാള്‍ മുഖ്യമന്ത്രിയാകുന്നതിനു മാത്രമായി നിലപാടു മാറ്റിയെന്ന എന്‍എസ്എസിന്റെ പ്രസ്താവന അതേപടി വിശ്വസിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.












Click it and Unblock the Notifications