കരയോഗ മന്ദിരങ്ങള്‍ ആക്രമിക്കുന്നത് ശരിയല്ല: വി.എസ്

ഇക്കാര്യത്തില്‍ എല്ലാവരും സ്വയം നിയന്ത്രിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് പ്‌ളാന്റേഷന്‍ കോര്‍പ്പറേഷന്‍ നല്‍കുന്ന തുകയുടെ ആദ്യ ഗഡു സ്വീകരിച്ച ശേഷം അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ജി.സുകുമാരന്‍ നായരുടെ വിഎസ് വിരുദ്ധ പ്രസ്താവനയ്ക്കു ശേഷമാണ് എന്‍എസ്എസ് കരയോഗങ്ങള്‍ക്കു നേരെ വ്യാപക ആക്രണമുണ്ടായത്.
പലയിടങ്ങളിലും കരയോഗം ഓഫീസുകള്‍ എറിഞ്ഞ് തകര്‍ക്കുകയും സുകുമാരന്‍ നായരുടെ കോലം കത്തിക്കുകയും ചെയ്തിട്ടുണ്ട്. വിഎസിന്റെ ജന്മനാടായ പാലക്കാട്ടും വടക്കന്‍ ജില്ലയായ കാസര്‍ക്കോട്ടുമാണ് ഏറ്റവും കൂടുതലായി കരയോഗം ഓഫീസുകള്‍ ആക്രമിക്കപ്പെട്ടത്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് അഞ്ചു കോടി രൂപയാണ് പ്‌ളാന്റേഷന്‍ കോര്‍പ്പറേഷന്‍ നല്‍കുന്നത്. ഇതിന്റെ ആദ്യ ഗഡുവായ അഞ്ചു ലക്ഷം രൂപയുടെ ചെക്ക് ക്‌ളിഫ്‌ഹൌസില്‍ നടന്ന ചടങ്ങില്‍ കൃഷി മന്ത്രി മുല്ലക്കര രത്‌നാകരന്‍ മുഖ്യമന്ത്രിയ്ക്ക് കൈമാറി.












Click it and Unblock the Notifications