ലാദന്റെ മരണം അല്‍ ക്വയ്ദ സ്ഥിരീകരിച്ചു
വാഷിങ്ടണ്‍: ഒസാമ ബിന്‍ ലാദന്റെ മരണം അല്‍ ഖ്വെയ്ദ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. അമേരിക്കയിലെ രഹസ്യാന്വേഷണ നിരീക്ഷണ ഏജന്‍സിയായ 'സൈറ്റ്' ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഇന്റര്‍നെറ്റില്‍ ജിഹാദി വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയ പ്രസ്താവനയിലാണ് സംഘടന ലാദന്‍ കൊല്ലപ്പെട്ട കാര്യം സ്ഥിരീകരിച്ചിരിക്കിക്കുന്നത്.
ലാദന്‍ രക്തം ചിന്തിയത് പാഴായിപ്പോകില്ലെന്നും അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും നേരെയുള്ള ആക്രമണം തുടരുമെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. ലാദന്റെ മരണം അമേരിക്കയുടെ ശാപമാണെന്ന് ഇതില്‍ പറയുന്നുണ്ട് ഒപ്പം പ്രസ്താവന തിരിച്ചടിക്ക് തയ്യാറെടുക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
യു.എസ്സിന്റെയും സഖ്യകക്ഷികളുടെയും സന്തോഷം ദുഃഖമായി മാറും. അവരുടെ രക്തവും കണ്ണീരും കൂടിക്കലരും. ശൈഖ് ഒസാമ കൊല്ലപ്പെട്ട പാക് മണ്ണിലെ ഞങ്ങളുടെ മുസ്‌ലിം ജനതയോട് വിപ്ലവത്തിന് സജ്ജരാകാന്‍ ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നു-ഇങ്ങനെപോകുന്നു വെബ്‌സൈറ്റിലെ പ്രസ്താവന.
മരണത്തിന് ഒരാഴ്ച മുമ്പ് ലാദന്‍ നടത്തിയ സംഭാഷണത്തിന്റെ ഓഡിയോ ടേപ്പ് ഉടന്‍ പ്രസിദ്ധപ്പെടുത്തുമെന്നും പ്രസ്താവനയില്‍ പറയുന്നു.












Click it and Unblock the Notifications