അടങ്ങൂ, അല്ലെങ്കില്‍ ആക്രണം സിറിയയോട് യുഎസ്
അമ്മാന്‍: രാജ്യത്ത് അവകാശങ്ങള്‍ക്കായി സമരം ചെയ്യുന്നവരെ കൊല്ലുന്നത് നിറുത്തിയില്ലെങ്കില്‍ ആക്രമണം നടത്തുമെന്ന് സിറിയയോട് അമേരിക്ക. സമരം ചെയ്ത 27 പേരെ സര്‍ക്കാര്‍ സുരക്ഷാ ഭടന്മാര്‍ മേയ് ആറ് വെള്ളിയാഴ്ച കൊല ചെയ്തിരുന്നു. ഇതില്‍ പ്രകോപിതരായാണ് അമേരിക്ക സിറിയയ്ക്ക് മുന്നറിയിപ്പ് നല്‍കിയത്.
വെളളിയാഴ്ചത്തെ പ്രാര്‍ത്ഥനയ്ക്ക് ശേഷം ആയിരക്കണക്കിന് ആളുകളാണ് അവകാശ സംരക്ഷണത്തിനായി പ്രകടനം നടത്തിയത്. പ്രസിഡണ്ട് ബാഷര്‍ അല്‍ അഷാദിന്റെ ഭരണം ആവസാനിപ്പിയ്ക്കുകയാണ് പ്രകടനക്കാരുടെ അന്തിമ ലക്ഷ്യം. നാല്പത് വര്‍ഷമായി നടക്കുന്ന കുടുംബ വാഴ്ചയാണ് രാജ്യത്ത് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതെന്നും സമരക്കാര്‍ പറയുന്നു. സുരക്ഷാ ഭടന്മാരുടെ ആക്രമണത്തില്‍ 580 -ാളംപേര്‍ മരിച്ചെന്നാണ് അവകാശ സംരക്ഷണത്തിനായി സമരം നടത്തുന്നവര്‍ പറയുന്നത്.
വെള്ളിയാഴ്ച നടന്ന സംഭവത്തില്‍ പ്രതിഷേധിച്ച് യൂറോപ്യന്‍ യൂണിയന്‍ സിറിയക്കെതിരെ നിരോധനം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. അമേരിക്ക ഒരാഴ്ചയ്ക്ക് മുമ്പ് തന്നെ സിറിയയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.












Click it and Unblock the Notifications