കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോയിഡ പ്രക്ഷോഭം: മരണം നാലായി

  • By Lakshmi
Google Oneindia Malayalam News

Noida Farmer Stir
ദില്ലി: ഭൂമിഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നോയിഡയില്‍ കര്‍ഷകര്‍ നടത്തിയ പ്രക്ഷോഭത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. ശനിയാഴ്ച പ്രക്ഷോഭത്തിനിടെ പരുക്കേറ്റ ഒരു കര്‍ഷകന്‍ കൂടി ഞായറാഴ്ച മരിച്ചു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ശനിയാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പോലീസ് കോണ്‍സ്റ്റബിള്‍മാരും ഒരു കര്‍ഷകനും മരിച്ചിരുന്നു.

അതിനിടെ, കര്‍ഷക പ്രക്ഷോഭത്തിനു നേതൃത്വം നല്‍കിയ മന്‍വീര്‍ സിങ് എന്നയാളിനെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്കു പൊലീസ് 50,000 രൂപ പ്രതിഫലം പ്രഖ്യാപിച്ചു.

സംഘര്‍ഷ സാധ്യത കണക്കിലെടുത്തു സ്ഥലത്ത് കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. അതേസമയം, പ്രക്ഷോഭം അലിഗഡിലേക്കും വ്യാപിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഭൂമിക്ക് ഉയര്‍ന്ന നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയ്ക്കടുത്ത ഭട്ടര്‍പൂര്‍ ഗ്രാമത്തില്‍ തുടരുന്ന കര്‍ഷക പ്രക്ഷോഭം അക്രമാസക്തമാവുകയായിരുന്നു.

പ്രതിഷേധക്കാര്‍ രണ്ട് പോലീസുകരെയും മൂന്ന് സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ജീവനക്കാരെയും ബന്ദികളാക്കിയിരുന്നു. ബന്ദികളെ മോചിപ്പിക്കാന്‍ പോലീസ് ലാത്തിവീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിവയ്ക്കുകയും ചെയ്തു.

ഇതിനിടെയാണ് പ്രതിഷേധക്കാര്‍ക്കിടയില്‍ നിന്ന് പോലീസിനു നേരെ വെടിവയ്പുണ്ടായത്. ഏറ്റുമുട്ടലില്‍ നോയിഡ ജില്ലാ മജിസ്‌ട്രേറ്റ് ഉള്‍പ്പടെ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തിനൊടുവില്‍ പൊലീസ് ബന്ദികളെ മോചിപ്പിച്ചു. ജനുവരി മുതല്‍ ഇവിടെ കര്‍ഷകര്‍ പ്രക്ഷോഭത്തിലാണ്.

യമുന എക്‌സ്പ്രസ് വേയ്ക്കുവേണ്ടി ഏറ്റെടുക്കുന്ന ഭൂമിക്ക് കൂടുതല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ പ്രക്ഷോഭം നടത്തുന്നത്.

English summary
The death toll in farmers' stir in Greater Noida has risen to four, with another farmer succumbing to his injuries on Sunday,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X