കള്ളപ്പണ വാര്‍ത്ത തെറ്റാണെന്ന് കെജിബി

ആദായനികുതി വകുപ്പ് ഡയറക്ടര്‍ ജനറല്‍ നടത്തിയ ഈ രീതിയിലുള്ള പ്രസ്താവനകള്‍ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ആദായനികുതി വകുപ്പ് ഡയറക്ടര്‍ ജനറല്‍ അങ്ങനെ പറഞ്ഞത് ആരുടെ പ്രേരണമൂലമാണെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്റെ സ്വത്ത് വെളിപ്പെടുത്താന്‍ തയ്യാറാണെന്നും അദ്ദേഹം ചാനലിനോട് പറഞ്ഞിട്ടുണ്ട്. കെ ജി ബിയുടെ ബന്ധുക്കള്‍ക്ക് അനധികൃത സ്വത്തുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി ആദായ നികുതി വകുപ്പ് ഡയറക്ടര്‍ ജനറല്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.
ഈ വെളിപ്പെടുത്തല്‍ വന്നതിന് ശേഷം ഇതാദ്യമായാണ് കെ ജി ബി പരസ്യമായി ഇതിനോട് പ്രതികരിക്കുന്നത്.
കെ ജി ബി ആദായ നികുതി വകുപ്പിന് നല്‍കിയ സ്വത്തുവിവരങ്ങള്‍ പരസ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സ്വദേശിയായ ഡോ ടി ബാലചന്ദ്രനാണ് വിവരാവകാശ കമ്മീഷന് അപേക്ഷ നല്‍കിയത്.
എന്നാല്‍ തന്റെ സ്വത്തുവിവരങ്ങള്‍ പരസ്യമാക്കരുതെന്ന് ജസ്റ്റിസ് ബാലകൃഷ്ണന്‍ വിവരാവകാശ കമ്മീഷന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.












Click it and Unblock the Notifications