ഇന്ദുവിന്റെ ഡയറിയുടെ താളുകള്‍ കിട്ടി
തിരുവനന്തപുരം: തീവണ്ടിയാത്രക്കിടെ ദുരൂബസാഹചര്യത്തില്‍ മരിച്ച എന്‍ഐടി ഗവേഷണ വിദ്യാര്‍ഥിനി ഇന്ദുവിന്റെ കാണാതായ ഡയറിക്കുറിപ്പുകളില്‍ ചിലത് ക്രൈംബ്രാഞ്ച് കണ്ടെത്തിയതായി പരാതി.
എന്തൊക്കെയോ ചിന്തകളും മരണഭയവും ഇന്ദുവിനെ വേട്ടയാടിയിരുന്നുവെന്ന് മനസ്സിലാക്കത്തക്കതാണ് ഡയറിയില്‍ നിന്നും കീറിപ്പറഞ്ഞ താളുകളിലെ ഉള്ളടക്കമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാമുകന്‍ സുഭാഷിനെക്കുറിച്ചും മരണത്തെക്കുറിച്ചുമാണത്രേ ഇന്ദു ഇതില്‍ എഴുതിയിരിക്കുന്നത്.
കീറിക്കളഞ്ഞ ഡയറിത്താളുകള്‍ പലസ്ഥലത്തുനിന്നാണു പോലീസ് വീണ്ടെടുത്തത്. പക്ഷേ എല്ലാം ലഭിച്ചിട്ടില്ല. കിട്ടിയ പേജുകളില്‍ ചിലയിടത്ത് ഇന്ദു സുഭാഷിനോടുളള അടുപ്പം സൂചിപ്പിക്കുന്നുണ്ട്. ഇയാളുമായി നടത്തിയ യാത്രയെക്കുറിച്ചുളള വിവരങ്ങളും ഇതുമായി ബന്ധപ്പെട്ട് രചിച്ച കവിതകളും പേജുകളിലുണ്ട്.
അടുത്തകാലത്തായി എഴുതിയ കവിതകളിലൊന്നു മരണത്തെക്കുറിച്ചും മരണാനന്തര ജീവിതത്തെക്കുറിച്ചുമാണത്രേ. അഭിഷേകുമായി കല്യാണം ഉറപ്പിച്ചതിനുശേഷം ഡയറിയിലെ പേജുകള്‍ കീറിക്കളഞ്ഞതിന്റെ പേരില്‍ ഇന്ദുവുമായി താന്‍ വഴക്കുണ്ടാക്കിയെന്നു സുഭാഷ് പോലീസിനോടു പറഞ്ഞിട്ടുണ്ട്. അഭിഷേകുമായുളള വിവാഹനിശ്ചയത്തെതുടര്‍ന്നാണ് ഇന്ദു ഡയറിത്താളുകള്‍ കീറിക്കളഞ്ഞത്.












Click it and Unblock the Notifications