Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയില്‍ അന്താരാഷ്ട്ര ഫാഷന്‍ ഷോ

KIFW organizers
കൊച്ചി: കേരളത്തിലെ ആദ്യത്തെ അന്താരാഷ്‌ട്ര ഫാഷന്‍ ഷോയായ കൊച്ചി ഇന്റര്‍നാഷണല്‍ ഫാഷന്‍ വീക്ക്‌(കെ ഐ എഫ്‌ ഡബ്‌ള്യൂ) ജൂലൈ ഏഴിന്‌ ആരംഭിക്കും. സമകാലീന ഫാഷന്‍ സങ്കല്‍പങ്ങളുടെ നേര്‍ക്കാഴ്‌ചയായി മാറുന്ന കൊച്ചി ഇന്റര്‍നാഷണല്‍ ഫാഷന്‍ വീക്ക്‌ കാസിനോ ഹോട്ടലിലാണ്‌ നടക്കുക. ലോകത്തിലെ പ്രശസ്‌തരായ ഡിസൈനര്‍മാര്‍ രൂപകല്‍ന ചെയ്‌ത ആഗോള ലൈഫ്‌ സ്‌റ്റൈല്‍ ബ്രാന്‍ഡുകളുടെ ഉല്‍പന്നങ്ങളാണ് കെ ഐ എഫ്‌ ഡബ്‌ള്യൂവില്‍ പ്രദര്‍ശിപ്പിക്കുക.

നവീന ഫാഷന്‍ ലോകത്തേയ്‌ക്ക്‌ ചുവടുവെയ്‌ക്കാന്‍ ആഗ്രഹിക്കുന്ന കൊച്ചിയ്‌ക്ക്‌ വലിയ അവസരങ്ങളായിരിക്കും കെ ഐ എഫ്‌ ഡബ്‌ള്യൂ ഒരുക്കുക. ഇതിലൂടെ ഡിസൈനര്‍മാര്‍ക്ക്‌ തങ്ങളുടെ പുതിയ സൃഷ്‌ടികള്‍ പ്രദര്‍ശിപ്പിക്കാനും പ്രചരിപ്പിക്കാനുമുള്ള അവസരവുമുണ്ടാകും. ഫാഷന്‍ രംഗത്തെ പ്രശസ്‌തരായ സ്‌റ്റോം ഫാഷന്‍ കമ്പനിയാണ്‌ പരിപാടി സംഘടിപ്പിക്കുന്നത്‌.

മോഡലിംഗ്‌ രംഗത്ത്‌ ഒട്ടേറെ അവാര്‍ഡുകള്‍ നേടിയിട്ടുള്ള സിനിമാതാരവും ഗായികയുമായ മംമ്‌ത മോഹന്‍ദാസാണ്‌ കൊച്ചി ഇന്റര്‍നാഷണല്‍ ഫാഷന്‍ വീക്കിന്റെ അംബാസിഡര്‍. കൊച്ചി ഫാഷന്‍ വീക്കിന്റെ പ്രചാരണപരിപാടികളില്‍ മംമ്‌ത പങ്കെടുക്കും. ചലച്ചിത്രതാരം സിദ്ദിഖിന്റെ സാന്നിദ്ധ്യമാണ്‌ കൊച്ചി ഫാഷന്‍ വീക്കിന്റെ മറ്റൊരു പ്രത്യേകത. അടുത്തിടെ ആരംഭിച്ച ലൈഫ്‌ സ്‌റ്റൈല്‍ എന്ന ഫാഷന്‍ മാസികയുടെ ചീഫ്‌ എഡിറ്ററാണ്‌ സിദ്ദിഖ്‌. കൊച്ചി ഫാഷന്‍ വീക്കിന്റെ ഉപദേശക സമിതി അംഗം കൂടിയാണ്‌ അദ്ദേഹം. ന്യൂയോര്‍ക്കില്‍ നിന്നുള്ള പ്രശസ്‌ത ഫാഷന്‍ ഡിസൈനര്‍ കൂടിയായ സഞ്‌ജന ജോണിന്റെ നവീന കളക്ഷനുകളുടെ പ്രദര്‍ശനത്തോടെയാണ്‌ കൊച്ചി ഫാഷന്‍ വീക്കിന്‌ തുക്കമാകുക. ദി സ്‌പിരിറ്റ്‌ ഓഫ്‌ കേരള എന്ന വിഭാഗത്തില്‍ ബഹറിനില്‍ നിന്നുള്ള പ്രശസ്‌ത ഫാഷന്‍ ഡിസൈനര്‍ പ്രിയ കതാരിയ പൂരിയുടെ പുത്തന്‍ ഫാഷന്‍ സങ്കല്‍പങ്ങള്‍ കൊച്ചി ഫാഷന്‍ വീക്കിന്‌ മാറ്റേകും. കൊച്ചിയില്‍ നിന്നുള്ള അറിയപ്പെടുന്ന ഫാഷന്‍ ഡിസൈനര്‍ കൂടിയായ ഹരി ആനന്ദാണ്‌ കൊച്ചി ഫാഷന്‍ വീക്കിന്റെ ആതിഥേയ ഡിസൈനര്‍.

കൊച്ചി ഇന്റര്‍നാഷണല്‍ ഫാഷന്‍ വീക്കിന്റെ കര്‍ട്ടന്‍ റെയ്‌സര്‍ മേയ് ഏഴ് ശനിയാഴ്ച കാസിനോ ഹോട്ടലില്‍ നടന്നു. കൊച്ചിക്കാര്‍ക്ക്‌ പുതിയ ഫാഷന്‍ ട്രെന്‍ഡുകള്‍ അവതരിപ്പിക്കാനും കണ്ടെത്താനുമുള്ള സുവര്‍ണാവസരമാണ്‌ കൊച്ചി ഇന്റര്‍നാഷണല്‍ ഫാഷന്‍ വീക്ക്‌ ഒരുക്കുകയെന്ന്‌ എറിന്‍ ലൂയിസ്‌ പറഞ്ഞു. ദൈവത്തിന്റെ സ്വന്തം നാട്ടിലെ സാംസ്‌കാരികതയ്‌ക്ക്‌ വിസ്‌മയകരമായ നവ്യാനുഭവമായിരിക്കും കെ ഐ എഫ്‌ ഡബ്‌ള്യൂവെന്ന്‌ പരിപാടിയുടെ മുഖ്യ പങ്കാളികൂടിയായ മീര ചോപ്ര അഭിപ്രായപ്പെടുന്നു. സ്‌റ്റോം ഫാഷന്‍ കമ്പനി സംഘടിപ്പിക്കുന്ന കൊച്ചി ഇന്റര്‍നാഷണല്‍ ഫാഷന്‍ വീക്ക്‌ എല്ലാ വര്‍ഷവും സംഘടിപ്പിക്കപ്പെടുന്നതിനുള്ള നല്ല തുടക്കം ഇത്തവണ ലഭിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു.

ചെന്നൈ ഇന്റര്‍നാഷണല്‍ ഫാഷന്‍ വീക്ക്‌ കഴിഞ്ഞ രണ്ടുവര്‍ഷമായി വിജയകരമായി നടത്തുന്ന അനുഭവസമ്പത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ സ്‌റ്റോം ഫാഷന്‍ എന്ന കമ്പനി ഇത്തവണ കൊച്ചിയില്‍ ഫാഷന്‍ വീക്ക്‌ സംഘടിപ്പിക്കുന്നത്‌. പ്രശസ്‌തരായ ഫാഷന്‍ ഡിസൈനര്‍മാരും സെലിബ്രിറ്റികളും കൊച്ചി ഇന്റര്‍നാഷണല്‍ ഫാഷന്‍ വീക്കില്‍ പങ്കെടുക്കും. ആഗോളതലത്തില്‍ പ്രശസ്‌തരായ രണ്ടു ഫാഷന്‍ ഡിസൈനര്‍മാര്‍ അവരുടെ ശ്രദ്ധേയമായ സൃഷ്‌ടികള്‍ അവതരിപ്പിക്കും. ഒപ്പം വിവിധ രാജ്യങ്ങളില്‍ നടന്ന സൗന്ദര്യമല്‍സരങ്ങളിലെ വിജയികളും കൊച്ചി ഫാഷന്‍ വീക്കിലെ ശ്രദ്ധേയ സാന്നിദ്ധ്യമായിരിക്കും. ആഗോളതലത്തിലും ഇന്ത്യയിലും പ്രശസ്‌തരായ 16 ഡിസൈനര്‍മാരും അറിയപ്പെടുന്ന മോഡലുകളും കൊച്ചിയിലെ ഫാഷന്‍ ഷോയില്‍ പങ്കെടുക്കുന്നുണ്ട്‌.

2011 മുതല്‍ എല്ലാവര്‍ഷവും ജൂലൈയില്‍ കൊച്ചി ഇന്റര്‍നാഷണല്‍ ഫാഷന്‍ വീക്ക്‌ സംഘടിപ്പിക്കാനാണ്‌ പദ്ധതിയിടുന്നത്‌. കൊച്ചി ഇന്റര്‍നാഷണല്‍ ഫാഷന്‍ വീക്കില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള മോഡലുകള്‍ക്കായി മെയ്‌ 27ന്‌ കൊച്ചി കാസിനോ ഹോട്ടലില്‍ വെച്ച്‌ പ്രത്യേക ഓഡിഷന്‍ നടത്തുന്നുണ്ട്‌. കേരളത്തില്‍ നിന്നുള്ള മോഡലുകള്‍ക്ക്‌ കൊച്ചി ഇന്റര്‍നാഷണല്‍ ഫാഷന്‍ വീക്കില്‍ പ്രശസ്‌തരായ മോഡലുകള്‍ക്കൊപ്പം പങ്കെടുക്കുന്നതിനുള്ള മികച്ച അവസരമായിരിക്കും ഓഡിഷന്‍. ഫാഷന്‍ രംഗത്തെ വിദഗ്‌ദ്ധരായ ജ്യൂറിയാണ്‌ ഓഡിഷന്‍ വിലയിരുത്തുന്നത്‌. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്‌ കൊച്ചി ഫാഷന്‍ വീക്കില്‍ പങ്കെടുക്കാം. കൊച്ചി ഇന്റര്‍നാഷണല്‍ ഫാഷന്‍ വീക്കില്‍ പങ്കെടുക്കുന്ന ഡിസൈനര്‍മാര്‍, മോഡലുകള്‍, സ്‌പോണ്‍സര്‍മാര്‍ തുടങ്ങിയവരെ കുറിച്ചുള്ള വിവരങ്ങള്‍ മെയ്‌ 27ന്‌ ഔദ്യോഗികമായി പ്രഖ്യാപിയ്ക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+