കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡി നല്ലതുചെയ്താല്‍ അത് പറയും: അഴീക്കോട്

  • By Lakshmi
Google Oneindia Malayalam News

Sukumar Azhikode
തൃശൂര്‍: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി നല്ലതു ചെയ്താല്‍ അതു പരസ്യമായി പറയാന്‍ തനിയ്ക്ക് ഒരുമടിയുമില്ലെന്നു സുകുമാര്‍ അഴീക്കോട് പറഞ്ഞു.

മോശമായ ഒരാള്‍ 100% മോശക്കാരനാണെന്നു ഞാന്‍ പറയില്ല. മോശമായതുകൊണ്ട് അയാളുടെ നല്ല വശം ഇല്ലാതാകുകയുമില്ല. അതു പറയാനും എനിക്കു മടിയില്ല. അതിനര്‍ഥം അയാള്‍ ചെയ്ത ചീത്തകാര്യങ്ങളെ അംഗീകരിക്കുന്നുവെ്ന്നല്ല-അഴീക്കോട് പറഞ്ഞു.

ശബ്ദം അയോധ്യ വരെ എത്തുമ്പോള്‍ എന്ന പുസ്തകത്തില്‍ മോഡിയേക്കുറിച്ച് അഴീക്കോട് നടത്തിയ പരാമര്‍ശം വിവാദമായതിനേക്കുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അയോധ്യസംഭവത്തിനു ശേഷം ഞാന്‍ നാടാകെ പ്രസംഗിച്ചു നടന്നപ്പോഴും വധഭീഷണി വന്നപ്പോഴും ഇവരാരും ഉണ്ടായിരുന്നില്ല. മോഡിയെ വിമര്‍ശിച്ച് ഏറ്റവും ശക്തമായ ഭാഷയില്‍ സംസാരിച്ചയാളും ഞാനാണ്. എന്നെ ആക്രമിക്കേണ്ടെന്ന് അവര്‍ തീരുമാനിച്ചത് എന്റെ പ്രസംഗത്തിലെ വിശദീകരണം അവര്‍ അംഗീകരിച്ചതുകൊണ്ടു മാത്രമാണ്.

നരേന്ദ്ര മോഡി മോശം ഭരണാധികാരിയാണെന്ന് ആര്‍ക്കാണു പറയാനാകുകയെന്ന് അഴീക്കോട് ചോദിച്ചു. അതാണു ഞാനും ചൂണ്ടിക്കാട്ടിയത്. രാമായണത്തില്‍ വാത്മീകി രാവണനെക്കുറിച്ചു നല്ലത് പറഞ്ഞിട്ടുണ്ട്. അതിനര്‍ഥം വാത്മീകി രാവണപക്ഷക്കാര നാണെന്നാണോ. എത്രയോ കോളങ്ങളില്‍ ഞാന്‍ മോഡിയെയും വര്‍ഗീയതെയും വിമര്‍ശിച്ചിട്ടുണ്ട്. അതിനര്‍ഥം അയാള്‍ ചെയ്യുന്ന നന്മ പറയാന്‍ പാടില്ല എന്നാണോ- അദ്ദേഹം ചോദിച്ചു.

പുസ്തകത്തില്‍ വന്നതു താന്‍ പൂര്‍ണമായും വായിച്ചിട്ടില്ലെന്നും തന്റെ അഭിമുഖം എഴുതിയ ശേഷം ഒപ്പിട്ടു വാങ്ങിയിട്ടുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ ഏതു വിമര്‍ശനത്തെയും നേരിടും. പക്ഷേ, ബാലചന്ദ്രന്‍ വടക്കേടത്തിനെപ്പോലെ ഒരാള്‍ ഈ പുസ്തക പ്രകാശനച്ചടങ്ങിലെന്നല്ല എവിടെ വിമര്‍ശിച്ചാലും ഞാന്‍ മറുപടി പറയേണ്ടതില്ല- അദ്ദേഹം വ്യക്തമാക്കി. സി.ടി. വില്യംസാണ് വിവാദം സൃഷ്ടിച്ച പുസ്തകം രചിച്ചത്.

English summary
Noted orator Sukumar Azhikode said that Gujarath CM Narendra Modi is not 100 percent bad, and he also said that he wont be hesitated to praise the good things done by Modi,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X