Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലപ്പെടുമ്പോള്‍ ലാദനൊപ്പം 5വയസ്സുള്ള മകനും

ഇസ്‌ലാമാബാദ്: അമേരിക്കന്‍ കമാന്‍ഡോകളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുപ്പോള്‍ ലാദനൊപ്പം അഞ്ചുവയസ്സുള്ള ഇളയ മകനുമുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ട്. അന്വേഷണഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പാകിസ്താന്‍ മാധ്യമങ്ങളാണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ടുചെയ്തത്.

സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിനുമുമ്പ് ലാദന്‍ ആറു വിവാഹം കഴിച്ചിട്ടുണ്ടെന്നാണ് കണക്ക്. ഇവരില്‍ അദ്ദേഹത്തിന് ഇരുപതിനും ഇരുപത്താറിനുമിടയ്ക്ക് മക്കളുണ്ടെന്നും കരുതപ്പെടുന്നു. അബോട്ടാബാദില്‍ ഒളിവില്‍ കഴിയുമ്പോഴാണത്രേ ഇപ്പോള്‍ അഞ്ചുവയസ്സുള്ള മകന്‍ ജനിച്ചത്. മരിക്കുമ്പോള്‍ ഒമ്പത് മക്കള്‍ ലാദനൊപ്പമുണ്ടായിരുന്നുവെന്നും ഇതില്‍ ഒരു മകന്‍ അമേരിക്കന്‍ ഭടന്‍മാരുടെ വെടിയേറ്റുമരിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കൊല്ലപ്പെടുമ്പോള്‍ മൂന്നു ഭാര്യമാരാണ് ലാദനൊപ്പമുണ്ടായിരുന്നത്. യെമനില്‍നിന്നുള്ള അമല്‍ അല്‍സദായാണ് ഒരാള്‍. ഉന്നതവിദ്യാഭ്യാസം നേടിയ സൗദി വനിതകളാണ് മറ്റു രണ്ടുപേര്‍. ഇതില്‍ അമലാണ് ലാദന്റെ ഉസാമയുടെ ജീവിതത്തെക്കുറിച്ച് അന്വേഷണോദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്.

താന്‍ ഭര്‍ത്താവുമൊത്തു കിടക്കമുറിയില്‍ എത്തി ലൈറ്റ് ഓഫ് ചെയ്തപ്പോള്‍ തന്നെ പുറത്തു വെടിയൊച്ച കേട്ടതായി അമല്‍ വെളിപ്പെടുത്തി. ലാദന് ആയുധം എടുക്കാന്‍ കഴിയുന്നതിനു മുന്‍പുതന്നെ യുഎസ് കമാന്‍ഡോകള്‍ മുറിയില്‍ തള്ളിക്കയറി ലാദന്റെ നേര്‍ക്കു വെടിയുതിര്‍ത്തുവെന്നും. കമാന്‍ഡോകളെ തടയാന്‍ ശ്രമിച്ച തനിക്കു കാലില്‍ വെടിയേറ്റുവെന്നും അമല്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+