ലാദന്‍ പാകില്‍ മറ്റൊരു വീട്ടിലും താമസിച്ചു
പെഷവാര്‍: ആബട്ടാബാദില്‍ എത്തുന്നതിന് മുമ്പ് ലാദന്‍ പാകിസ്ഥാനില്‍ തന്നെ മറ്റൊരു വീട്ടിലാണ് താമസിച്ചിരുന്നതെന്ന് വെളിവായി. ലാദന്റെ യമന്‍കാരിയായ ഭാര്യ അമല്‍ ആണ് ഇത് വെളിപ്പെടുത്തിയത്.
ഹരിപൂര്‍ ഗ്രാമത്തിലാണ് ഇവര്‍ 2005 ന് മുമ്പ് രണ്ടര വര്‍ഷം താമസിച്ചിരുന്നത്. അഫ്ഗാനിസ്ഥാനലേയും വടക്കന്‍ പാകിസ്ഥാനിലേയും മല നിരകളിലാണ് ലാദനെന്നായിരുന്നു പരക്കെ കരുതിയുരുന്നത്. എന്നാല്‍ ഇക്കാരമത്രയും ലാദന്‍ എല്ലാ സൗകര്യങ്ങളോടും കൂടി പാകിസ്ഥാന്റെ ചെറു പട്ടണങ്ങളില്‍ താമസിയ്ക്കുകയായിരുന്നു.
രാത്രിയില്‍ ലാദനോടൊപ്പം ഉറങ്ങാന്‍ ഒരുങ്ങുന്നതിന് തൊട്ട് മുമ്പായിരുന്നത്രെ ആക്രമണം. അമല്‍ ലാദന്റെ മുറിയില്‍ കയറി വിളക്ക് കെടുത്തുന്നതിനിടയ്ക്കാണ് വെടിഒച്ച കേട്ടത്. ലാദന് തൊട്ടടുത്തിരുന്ന എക് 47 എടുക്കാനുള്ള സമയം പോലും കിട്ടിയില്ല. അതിനിടയില്‍ കമാന്റോകള്‍ മുറിയ്ക്കുള്ളിലേയ്ക്ക് ഇരച്ച് കയറി അയാളെ വെടിവച്ചിടുകയായിരുന്നെന്നും അമല്‍ പറഞ്ഞു. കമാന്റോകള്‍ ആക്രമിയ്ക്കുന്ന സമയത്ത് ലാദന്‍ നിരായുധനായിരുന്നെന്ന് നേരത്തേ വന്ന വാര്‍ത്തകള്‍ സ്ഥിരീകരിയ്ക്കുന്നതാണിത്.












Click it and Unblock the Notifications