കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ ആക്രമിക്കാന്‍ അല്‍ ക്വയ്ദ പദ്ധതിയിട്ടു

  • By Lakshmi
Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ വിമാനം ബോംബിട്ട് തകര്‍ക്കാന്‍ അല്‍ ക്വയ്ദ പദ്ധതിയിട്ടിരുന്നതായി വിക്കീലീക്‌സ് വെളിപ്പെടുത്തി. വിമാനയാത്രയ്ക്ക് ഇന്ത്യയില്‍ താരതമ്യേന കുറഞ്ഞ പരിശോധന മാത്രമേയുള്ളൂവെന്ന കാര്യം കണക്കിലെടുത്താണിതെന്ന് വിക്കിലീക്‌സ് പറയുന്നു.

പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്ന് തീവ്രവാദികളെ അയയ്ക്കാനും സംഘടന ശ്രമിച്ചിരുന്നുവെന്ന് വിക്കിലീക്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അല്‍ ക്വയ്ദ ഇന്ത്യയിലേക്ക് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നുവെന്നും പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്ക് ഭീകരവാദികളെ അയയ്ക്കാനുള്ള കേന്ദ്രമായി ഇന്ത്യയെ ഉപയോഗപ്പെടുത്താന്‍ അവര്‍പദ്ധതിയിട്ടുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഗ്വാണ്ടനാമോ ജയിലിലെ തടവുകാരാണ് അമേരിക്കന്‍ അധികൃതരോട് ഇക്കാര്യം വെളിപ്പെടുത്തിയത്. പാകിസ്താനിലെ ഇന്ത്യാവിരുദ്ധ ഭീകരപ്രവര്‍ത്തനത്തിന്റെ കേന്ദ്രത്തെയും പ്രവര്‍ത്തനരീതിയെയും കുറിച്ച് അമേരിക്കയ്ക്ക് വ്യക്തമായ വിവരമുണ്ടായിരുന്നതായി യു.എസ്. രേഖകള്‍ ഉദ്ധരിച്ച് വിക്കീലീക്‌സ് വെളിപ്പെടുത്തുന്നു.

പാകിസ്താന്‍ സൈനികവിഭാഗവും ഐഎസ്‌ഐയുമാണ് ഇത്തരം കേന്ദ്രങ്ങള്‍ നടത്തുന്നത്. ഗ്വാണ്ടനാമോയിലെ 779 തടവുകാരെ ചോദ്യംചെയ്ത യു.എസ്. രേഖകളിലാണ് ഇക്കാര്യങ്ങളുള്ളത്.

ഇന്ത്യയിലെ ഭീകരവാദികള്‍ക്ക് പാകിസ്താന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കുന്നതിനെക്കുറിച്ച് അമേരിക്കയിലെ സുരക്ഷാ വിദഗ്ധര്‍ക്ക് അറിവുണ്ടായിരുന്നു. അള്‍ജീരിയക്കാരനും ലഷ്‌കര്‍ ഇ തൊയ്ബ അംഗവുമായ അബ്ദുല്‍ അസിയ യു.എസ്. അധികൃതരോട് പറഞ്ഞത്, ഇന്ത്യയില്‍ ചെന്ന് ഇന്ത്യക്കാരനെ കൊലപ്പെടുത്തുകയാണ് തന്റെ ദൗത്യം എന്നാണ്.

ഭീകരപ്രവര്‍ത്തകര്‍ക്ക് ഇന്ത്യയില്‍ ആക്രമണം നടത്താന്‍ ഐഎസ്‌ഐ അനുവാദം നല്‍കിയിരുന്നു. ഇന്ത്യയില്‍ പോകാനും കശ്മീരികളെ കൊലപ്പെടുത്താനും ഭീകരര്‍ക്ക് ഐഎസ്‌ഐ നിര്‍ദേശം നല്‍കി. എവിടെയൊക്കെ ആക്രമണം നടത്തണമെന്ന് പാകിസ്താന്‍ സൈന്യമാണ് തീരുമാനിക്കുന്നതെന്നും തടവുകാര്‍ വ്യക്തിമാക്കിയിട്ടുണ്ട്.

English summary
WikiLeaks cables clearly exposes the ISI's links with Pakistan terror outfits. According to official US records in possession with the whistleblower, terror outfit al-Qaeda planned to bomb and Indian airliner and also had plans to use India as a platform to send operatives to the western world,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X