കര്‍ഷക പ്രക്ഷോഭം: രാജ്‌നാഥ് സിങ് അറസ്റ്റില്‍

സമാജ്‌വാദി പാര്‍ട്ടി നേതാവ് ശിവ്പാല്‍ യാദവിന്റെ സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘര്‍ഷബാധിത പ്രദേശങ്ങളിലേയ്ക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു അറസ്റ്റ്.
കര്‍ഷകര്‍ക്കെതിരെയുള്ള പോലീസ് അക്രമത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി തിങ്കളാഴ്ച കരിദിനം ആചരിക്കുകയാണ്. പ്രക്ഷോഭത്തിലുള്ള കര്‍ഷകരുമായി സര്‍ക്കാര്‍ ഉടന്‍ ചര്‍ച്ച നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
പ്രക്ഷോഭകരുമായി പോലീസ് ശനിയാഴ്ച നടത്തിയ ഏറ്റുമുട്ടലില്‍ നാല് പേര്‍ മരിച്ചിരുന്നു. രണ്ട് പോലീസുകാരും രണ്ട് കര്‍ഷകരുമാണ് മരിച്ചത്. പ്രക്ഷോഭകരുടെ നേതാവായ മന്‍വീര്‍ സിങ് തെവാഡിയയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
ഗ്രേറ്റര്‍ നോയ്ഡയിലെ ഭട്ട പര്‍സൗല്‍ ഗ്രാമത്തില്‍ യമുന എക്‌സ്പ്രസ്‌വേക്കും മറ്റു വികസനപദ്ധതികള്‍ക്കുമായി ഏറ്റെടുക്കുന്ന ഭൂമിക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരമാവശ്യപ്പെട്ട് ഏറെയായി പ്രക്ഷോഭരംഗത്തുള്ള കര്‍ഷകരാണ് കഴിഞ്ഞദിവസം അക്രമാസക്തരായത്.
ഞായറാഴ്ചയും സംഘര്‍ഷാവസ്ഥ നിലനിന്ന ഗ്രാമത്തില്‍ പോലീസ് വന്‍ സുരക്ഷാസജ്ജീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുപതോളം പേരെ അറസ്റ്റുചെയ്തു. ഗ്രാമത്തിലെ വീടുകളില്‍ തിരച്ചില്‍ നടത്തി പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായി കര്‍ഷകര്‍ ആരോപിച്ചു.
സംഘര്‍ഷത്തെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്സും രാഷ്ട്രീയ ലോക്ദളും ആവശ്യപ്പെട്ടിരിക്കുകയാണ്.












Click it and Unblock the Notifications