പ്രഭാതസവാരിക്കിടെ ലോറിയിച്ച് 2സ്ത്രീകള്‍ മരിച്ചു
തൃശൂര്‍: പ്രഭാതസവാരിക്കിറങ്ങിയസ്ത്രീകളുടെ നേര്‍ക്ക് ലോറി പാഞ്ഞുകയറി രണ്ടുപേര്‍ മരിച്ചു. തൃശൂര്‍ കാളത്തോട് സ്വദേശിനികളായ വിജയകുമാരി, ശ്രീലക്ഷ്മി എന്നിവരാണ് മരിച്ചത്.
വിജയകുമാരി സംഭവസ്ഥലത്തും ശ്രീലക്ഷി ആസ്പത്രിയില്‍ വെച്ചുമാണ് മരിച്ചത്. ശ്രീലക്ഷ്മിയുടെ വിവാഹം ഏപ്രില്‍ 22ന് നടക്കേണ്ടതായിരുന്നു.
തിങ്കളാഴ്ച രാവിലെ ആറരയോടെയായിരുന്നു അപകടം. ലോറി ഡ്രൈ
വര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് സൂചന. സംഭവം നടന്നയുടന്‍ ലോറിയിലുണ്ടായിരുന്നവര്‍ ഓടി രക്ഷപെട്ടു. ഇവര്‍ക്കായി പോലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു.












Click it and Unblock the Notifications