വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ 10ന് സജ്ജമാകും

വോട്ടണ്ണെലില്‍ തെറ്റുകള്‍ പറ്റുന്നത് ഒഴിവാക്കാന്‍ വിപുലമായ സംവിധാനമാണ് ഒരുക്കുന്നതെന്ന് കമ്മീഷന്‍ അറിയിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. ഇത് കഴിഞ്ഞ് അരമണിക്കൂറിന് ശേഷം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും.
സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം പോസ്റ്റല്‍ വോട്ടുകളേക്കാള്‍ കുറവാണെങ്കില്‍ ഇവ വീണ്ടും പരിശോധിക്കും. നിരീക്ഷകന്റെയും റിട്ടേണിംഗ് ഓഫീസറുടെയും സാന്നിധ്യത്തിലായിരിക്കും വീണ്ടും എണ്ണുക.
വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിരീക്ഷകര്‍ക്ക് മാത്രമേ മൊബൈയില്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ. വോട്ടിംഗ് മെഷീനുകള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ എത്തിക്കുന്നതിനായി കനത്തസുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തുന്നത്.
കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ വോട്ടെണ്ണലാണ് മെയ് 13ന് നടക്കുന്നത്. കേരളത്തില്‍ ഇരുമുന്നണിയും വിജയത്തിന്റെ കാര്യത്തില്‍ ആത്മവിശ്വാസത്തിലാണ്. വിജയിച്ചാല്‍ മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യം മുന്നണികള്‍ ഇതേവരെ വ്യക്തമാക്കിയിട്ടില്ല.
തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു മാസംക്കാലത്തോളമുള്ള കാത്തിരിപ്പ് രാഷ്ട്രീയപ്പാര്‍ട്ടികളില്‍ മടുപ്പുളവാക്കിയിരുന്നുവെങ്കിലും വോട്ടെണ്ണല്‍ അടുത്തതോടെ പാര്‍ട്ടി കേന്ദ്രങ്ങളും നേതാക്കളുമെല്ലാം ഉത്സാഹത്തിലാണ്. പലരും വിജയം പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ്. ഏപ്രില്‍ പതിമൂന്ന് ഭാഗ്യദിനമാകുമെന്ന ഉറച്ചവിശ്വാസത്തിലാണ് പലരും.












Click it and Unblock the Notifications