ബഹ്‌റൈന്‍: അടിയന്തരാവസ്ഥ ജൂണ്‍ 1ന് പിന്‍വലിക്കും
മനാമ: ബഹ്‌റൈനില്‍ മാര്‍ച്ചില്‍ തുടങ്ങിയ ജനാധിപത്യപ്രക്ഷോഭം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച അടിയന്തരാവസ്ഥ പിന്‍വലിക്കാന്‍ ബഹ്‌റൈന്‍ രാജാവ് ഉത്തരവിട്ടു. രാജകീയ ഉത്തരവു പ്രകാരം ജൂണ്‍ ഒന്നിന് അടിയന്തരാവസ്ഥ അവസാനിക്കും.
സുന്നി ഭരണകൂടത്തെ അധികാരഭ്രഷ്ടരാക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് 21 പ്രതിപക്ഷ നേതാക്കളെയും രാഷ്ട്രീയപ്രവര്‍ത്തകരേയും വിചാരണ ചെയ്യുന്നതിനിടയിലാണ് അടിയന്തരാവസ്ഥ പിന്‍വലിക്കാന്‍ രാജാവ് ഉത്തരവിട്ടത്.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനുശേഷം നൂറുകണക്കിനു പ്രക്ഷോഭകരും രാഷ്ട്രീയപ്രവര്‍ത്തരും ഷിയാ വിഭാഗത്തില്‍പെട്ട ഡോക്ടര്‍മാരും അഭിഭാഷകരുമായിരുന്നു തടങ്കലിലായത്.
രണ്ടു പോലീസുകാരെ കൊന്നകുറ്റത്തിനു കോടതി കഴിഞ്ഞമാസം നാലു പ്രക്ഷോഭകര്‍ക്കു വധശിക്ഷയും കൊലപാതകത്തിനു കൂട്ടുനിന്ന മൂന്നുപേര്‍ക്കു ജീവപര്യന്തം തടവും വിധിച്ചിരുന്നു.












Click it and Unblock the Notifications