കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ് ബന്ധം മെച്ചപ്പെടാന്‍ സമയമെടുക്കും: ഗിലാനി

  • By Lakshmi
Google Oneindia Malayalam News

Gilani
ഇസ്ലാമാബാദ്: അല്‍ ക്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദനെ വധിക്കാന്‍ അബോട്ടാബാദില്‍ ആക്രമണം നടത്തുന്നതിനായി അമേരിക്ക പാക്കിസ്ഥാന്റെ പരമാധികാരം ലംഘിക്കരുതായിരുന്നുവെന്ന് പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി. ഫ്രാന്‍സ് സന്ദര്‍ശനത്തില്‍ തന്നെ അനുഗമിക്കുന്ന മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു ഗീലാനി.

യുഎസുമായുള്ള പാക്ക് ബന്ധം പൂര്‍വസ്ഥിതിയിലാവാന്‍ ഇനി സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലാദനെ വധിക്കാന്‍ പാക്കിസ്ഥാനെ മറികടന്നു കൊണ്ട് അബോട്ടാബാദില്‍ ആക്രമണം നടത്തേണ്ട ഒരാവശ്യവും യുഎസിന് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭീകരവാദത്തിനെതിരെയുള്ള യുദ്ധത്തില്‍ പാക്കിസ്ഥാന്റെ സംഭാവനകള്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ അംഗീകരിച്ച കാര്യം ഗീലാനി ചുണ്ടിക്കാട്ടി. ഇതുസംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ രഹസ്യാന്വേ ഷണ വിവരങ്ങള്‍ കൈമാറുന്നതിലും ഒബാമ തൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

English summary
Pak Prime Minister Yousuf Raza Gilani said Washington should not have violated his country’s sovereignty to carry out the raid in Abbottabad,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X