മദനിയുടെ ജാമ്യാപേക്ഷ പുതിയ ബഞ്ച് പരിഗണിയ്ക്കും
ദില്ലി: ബാംഗ്ലൂര്‍ സ്‌ഫോടന പരമ്പര കേസില്‍ പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനായി സുപ്രീം കോടതിയില്‍ പുതിയ ബെഞ്ച് രൂപീകരിച്ചു.
ജസ്റ്റിസ് ജെ.എം.പാഞ്ചാല്‍, ജസ്റ്റിസ് എച്ച്.എല്‍.ഗോഖലെ എന്നിവരുള്‍പ്പെട്ടതാണു പുതിയ ബെഞ്ച്. കേസ് ഏപ്രില്‍ 13ന് ് വെളളിയാഴ്ച പരിഗണിക്കും.
കഴിഞ്ഞ വെള്ളിയാഴ്ച ജാമ്യാപേക്ഷയില്‍ ജഡ്ജിമാര്‍ തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടാകുകയും കേസ് പുതിയ ബെഞ്ചിനു വിടാന്‍ തീരുമാനിക്കുകയും ആയിരുന്നു.
മദനിക്കു ജാമ്യം നല്‍കാമെന്നു ജസ്റ്റിസ് മാര്‍ക്കണ്‌ഠേയ കഡ്ജുവും ജാമ്യം അനുവദിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ഗ്യാന്‍സുധ മിശ്രയും അഭിപ്രായപ്പെട്ടതാണു തര്‍ക്കത്തിനിടയാക്കിയത്.
വ്യക്തിസ്വാതന്ത്യ്രം സംബന്ധിച്ച വിഷയമായതിനാല്‍ സുപ്രീംകോടതി മധ്യവേനല്‍ അവധിക്കു പോകും മുമ്പ് പുതിയ ബെഞ്ചിനെ തീരുമാനിക്കണമെന്നും ഇരുവരും നിര്‍ദേശിച്ചിരുന്നു. വെള്ളിയാഴ്ച 43ാ മത്തെ കേസായാണു മദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുക.












Click it and Unblock the Notifications