ബിക്കിനിയില്‍ ലക്ഷ്മി; ഡിസൈനര്‍ക്കെതിരെ ഹര്‍ജി
ലഖ്‌നൊ: ലക്ഷ്മീദേവിയുടെ ചിത്രം പതിച്ച ബിക്കിനി രൂപകല്പന ചെയ്ത ഫാഷന്‍ ഡിസൈനര്‍ക്കെതിരെ ലിസ ബ്‌ളൂവിനെതിരെ ഇന്ത്യയില്‍ ക്രിമിനല്‍ കേസ്. അലഹബാദ് ഹൈക്കോടതിയിലാണ് ലിസയ്‌ക്കെതിരെ ഹര്‍ജി നല്‍കിയിരിക്കുന്നത്.
ലഖ്‌നൊവിലെ അഭിഭാഷകരാണ് ലിസയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജിയില്‍ കോടതി കേസെടുത്തേയ്ക്കുമെന്നാണ് സൂചന. ആസ്്‌ത്രേലിയയിലെ സിഡ്‌നിയില്‍ കഴിഞ്ഞയാഴ്ച നടന്ന ഒരു ഫാഷന്‍ ഷോയിലാണ് ലിസ രൂപകല്പന ചെയ്ത ലക്ഷ്മീദേവിയുടെ ബിക്കിനിയണിഞ്ഞ് മോഡലുകള്‍ പ്രത്യക്ഷപ്പെട്ടത്.
ലക്ഷ്മീദേവിയുടെ ചിത്രം പതിച്ച ബിക്കിനിയ്‌ക്കെതിരെ ആസ്‌ത്രേലിയയിലെ ഇന്ത്യന്‍ സമൂഹം രംഗത്ത് വന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഹൈദരാബാദില്‍ ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആസ്‌ത്രേലിയയുടെ പതാക കത്തിക്കുകയും ചെയ്തു.
സംഭവം വിവാദമായതോടെ ആസ്‌ത്രേലിയയിലെ കമ്പനി പരസ്യമായി മാപ്പു പറഞ്ഞിരുന്നു. ഇനി ഇറങ്ങുന്ന ബിക്കിനികളില്‍ ഈ ചിത്രം ഉണ്ടാകില്ലെന്നും, വിപണിയിലുള്ളവ പിന്‍വലിക്കുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications