ബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പ്

വെസ്റ്റ് മിഡ്‌നാപുര്‍, ബങ്കുര, പുരുലിയ എന്നീ ജില്ലകളിലെ മാവോവാദി കലാപബാധിത മേഖലകളിലെ പതിനാല് മണ്ഡലങ്ങളിലെ 26.57 ലക്ഷം വോട്ടര്‍മാരാണ് ഈ ഘട്ടത്തില്‍ സ്ഥാനാര്‍ത്ഥികളുടെ വിധി നിര്‍ണയിക്കുന്നത്. 97 സ്ഥാനാര്‍ഥികളാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്നത്.
സുരക്ഷയ്ക്കായി 700 കമ്പനി അര്‍ധസൈനിക വിഭാഗങ്ങളുള്‍പ്പടെ ഒരുലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ ഈ മേഖലയില്‍ നിയോഗിച്ചിട്ടുണ്ട്. അത്യാവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കാനായി ഹെലികോപ്റ്ററുകളും സാറ്റലൈറ്റ് ഫോണുകളുമുള്‍പ്പെടെയുള്ള സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
മാവോവാദി ഭീഷണിയുള്ള വെസ്റ്റ് മിഡ്‌നാപുര്‍ ജില്ലയിലാണ് വോട്ടെടുപ്പ് നടക്കുന്ന പതിനാലില്‍ ഏഴു മണ്ഡലങ്ങളും. നാലെണ്ണം പുരുലിയയിലും മൂന്നെണ്ണം ബങ്കുരയിലുമാണ്. ഇടതുപക്ഷവും ബി.ജെ.പി.യും പതിനാലുസീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് ഒമ്പതു സീറ്റുകളിലും കോണ്‍ഗ്രസ്സ് നാല് സീറ്റുകളിലും മത്സരിക്കുന്നുണ്ട്.












Click it and Unblock the Notifications