കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിതൃത്വകേസ്: തിവാരി 1ന് രക്തസാമ്പിള്‍ നല്‍കണം

  • By Lakshmi
Google Oneindia Malayalam News

ദില്ലി: പിതൃത്വ കേസിലെ ഡിഎന്‍എ പരിശോധനയ്ക്കായി രക്ത മാതൃക നല്‍കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍.ഡി തിവാരി ജൂണ്‍ ഒന്നിന് ഹാജരാകണമെന്ന് ദില്ലി ഹൈക്കോടതി.

തിവാരിയുടെ മകനെന്ന് അവകാശപ്പെടുന്ന രോഹിത് ശേഖറും അമ്മ ഉജ്വല്‍ ശര്‍മയും അതേദിവസം കോടതി ഡിസ്‌പെന്‍സറിയില്‍ ഹാജരായി അവരവരുടെ രക്തസാംപിള്‍ നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

രോഹിത് ശേഖറിന് തിവാരി നല്‍കാനുള്ള 75,000 രൂപ പിഴ ഒരാഴ്ചക്കുള്ളില്‍ കൊടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. രോഹിതിന്റെ പിതൃത്വ ഹര്‍ജിയിലെ ചില ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു തിവാരി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ദില്ലി ഹൈക്കോടതി അദ്ദേഹത്തോട് പിഴ നല്‍കാന്‍ ഉത്തരവിട്ടത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്ന തന്റെ അമ്മ ഉജ്വല ശര്‍മയ്ക്ക് തിവാരിയുമായുണ്ടായിരുന്ന ബന്ധത്തില്‍ പിറന്ന പുത്രനാണ് താനെന്നും അക്കാര്യം തിവാരി അംഗീകരിക്കണമെന്നുമാണ് രോഹിത്ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

English summary
Congress leader ND Tiwari was on Tuesday directed by the Delhi High Court to give blood samples by June 1 for a DNA test to settle a paternity suit filed by one Rohit Shekhar,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X