പിള്ളയുടെ പരോള്‍:ജയില്‍ മേധാവിയെ മാറ്റി
തിരുവനനന്തപുരം: ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍. ബാലകൃഷ്ണപിളളയ്ക്കു പരോള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി ഉണ്ടായ ഭിന്നതയെതുടര്‍ന്നു ജയില്‍ മേധാവിയായിരുന്ന എഡിജിപി അലക്‌സാണ്ടര്‍ ജേക്കബിനെ മാറ്റി.
ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ച കെ.എസ്. ജംഗ്പാങ്കിയാണു പുതിയ ജയില്‍ മേധാവി. അലക്‌സാണ്ടര്‍ ജേക്കബിനെ പോലീസ് ആസ്ഥാനത്തേക്കു മാറ്റിനിയമിച്ചു. ഇതുസംബന്ധിച്ച ഫയല്‍ ആഭ്യന്തരമന്ത്രി തിങ്കളാഴ്ച രാത്രി മുഖ്യമന്ത്രിക്കു കൈമാറിയിരുന്നു.
പിളളയ്ക്കു പരോള്‍ അനുവദിക്കുന്ന കാര്യത്തില്‍ ജയില്‍ മേധാവി അലക്‌സാണ്ടര്‍ ജേക്കബ് സഹായകരമായ നിലപാട് എടുത്തു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സ്ഥാനമാറ്റം. എന്നാല്‍ നിയമാനുസൃതമായ നടപടിക്രമങ്ങള്‍ പാലിച്ചാണു പിളളയ്ക്ക് പരോള്‍ ജയില്‍വകുപ്പ് അനുവദിച്ചതെന്നും ഇതില്‍ എഡിജിപി പ്രത്യേകിച്ചൊന്നും ചെയ്തിട്ടില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.












Click it and Unblock the Notifications