Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫിന് 72-82 സീറ്റ് കിട്ടുമെന്ന് സര്‍വേ

Kerala Assembly Poll 2011
തിരുവനന്തപുരം: ഐക്യ ജനാധിപത്യ മുന്നണിയ്ക്ക് നേരിയ ഭൂരിപക്ഷം കിട്ടുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് ടെലിവിഷന്‍ ചാനലും സി ഫോറും ചേര്‍ന്ന് നടത്തിയ സര്‍വെയുടെ ഫലം പറയുന്നത്.

നേരിയ മുന്‍തൂക്കമെങ്കിലും ഒരുപക്ഷേ യുഡിഎഫിന് 82 സീറ്റുകള്‍ വരെ കിട്ടിയേയ്ക്കുമെന്നും സര്‍വെ പറയുന്നു. എല്‍ ഡി എഫിന് 58-68 വരെ സീറ്റുകള്‍ കിട്ടുമെന്നാണ് സര്‍വെ പറയുന്നത്. ബിജെപിയ്ക്ക 0-2 വരെ സീറ്റുകള്‍ കിട്ടിയേയ്ക്കുമെന്നും സര്‍വെ കണ്ടെത്തിയിട്ടുണ്ട്.

44 ശതമാനം വോട്ടുകളായിരിയ്ക്കും യു.ഡി.എഫ് നേടുക. എല്‍.ഡി.എഫ് 43 ശതമാനം വോട്ട് നേടും. ഐക്യജനാധിപത്യ മുന്നണി നേടുന്ന വോട്ടില്‍ ഒരു ശതമാനം വര്‍ധന ഉണ്ടാവുമത്രെ. ഈ തട്ട് പൊളിപ്പന്‍ പ്രചാരണത്തിനിടയിലും എല്‍ ഡി എഫിന് ആറുശതമാനം കുറയുമെന്നാണ് കരുതുന്നത്. അതുകൊണ്ടാണ് ഇടതുമുന്നണിയുടെ വോട്ട് ശതമാനം 43 ആയി കുറഞ്ഞത്. അമ്പത്തെട്ടിനും അറുപത്തെട്ടിനും ഇടയിലാകും എല്‍.ഡി.എഫിന്റെ സീറ്റ്. കഴിഞ്ഞ തവണത്തേക്കാള്‍ അഞ്ചുശതമാനം വോട്ട് കൂടുതല്‍ ബിജെപി നടാനുള്ള സാദ്ധ്യതയുണ്ടെന്നാണ് കണ്ടെത്തല്‍.

രണ്ട് സീറ്റുകള്‍ കിട്ടുക ബിജെപിയ്ക്ക് അത്ര എളുപ്പ കാര്യമല്ല. എന്നാല്‍ ഒരു സീറ്റ് നേടുക എന്നത് ചിലപ്പോള്‍ സംഭവിച്ചേയ്ക്കമെന്ന് കരുതാം. പക്ഷേ ഉറപ്പില്ല. ബി ജെ പിയ്ക്ക് പൂജ്യം മുതല്‍ രണ്ട് സീറ്റുവരെ കിട്ടുമെന്ന് സര്‍വെ പറയുന്നത് ഇതിന്റെ വിശ്വാസ്യതയ്ക്ക് അല്പം കോട്ടം ഉണ്ടാക്കുന്നില്ലേ എന്ന് സംശയിയ്ക്കേണ്ടിയിരിയ്ക്കുന്നു.

യുഡിഎഫിനാണ് മുന്‍തൂക്കമെങ്കിലും അച്ചുതാനന്ദന്‍ മുഖ്യമന്ത്രി ആകണമെന്നാണ് സര്‍വെയില്‍ കൂടുതല്‍ ആളുകള്‍ അഭിപ്രായപ്പെട്ടത്. വി എസ് മുഖ്യമന്ത്രിയാവണമെന്നാണ് പോളിംഗില്‍ പങ്കെടുത്ത 40 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത്. ഉമ്മന്‍ ചാണ്ടിയെ 37 ശതമാനം പേര്‍ പിന്തുണച്ചപ്പോള്‍ രമേശ് ചെന്നിത്തലയ്ക്ക് കിട്ടിയത് 18 ശതമാനം വോട്ടാണ്.

യു ഡിഎഫ് ജയിയ്ക്കുമെന്നാണ് എക്സിറ്റ് പോളില്‍ പങ്കെടുത്ത 62 ശതമാനം പേരും അഭിപ്രായപ്പെട്ടത്. 33 ശതമാനം പേര്‍ മാത്രമേ എല്‍ ഡി എഫ് അധികാരത്തില്‍ വരുമെന്ന് കരുതുന്നുള്ളൂ.

തെക്കന്‍ കേരളത്തില്‍ നിന്നും മധ്യകേരളത്തില്‍ നിന്നുമാണ് യു.ഡി.എഫിന് കൂടുതല്‍ സീറ്റ് കിട്ടുക. ഇടതിന് മലബാറില്‍ നിന്നും. യു.ഡി.എഫിന് മലബാറില്‍ നിന്ന് 12-16 സീറ്റുകളും മധ്യകേരളത്തില്‍നിന്ന് 34-37 സീറ്റുകളും തിരുവിതാംകൂര്‍ ഭാഗത്ത് നിന്ന് 26-19 സീറ്റുകളും കിട്ടാനാണിട. എല്‍.ഡി.എഫിനാകട്ടെ മലബാറില്‍ നിന്ന് 33-37 സീറ്റുകളും മധ്യകേരളത്തില്‍നിന്ന് 7-10 സീറ്റുകളും തിരുവിതാംകൂര്‍ ഭാഗത്ത് നിന്ന് 18-20 സീറ്റുകളാണ് എക്‌സിറ്റ് പോള്‍ പ്രകാരം കിട്ടുക.

ഏഷ്യാനെറ്റ് ചാനല്‍ സെന്റര്‍ ഫോര്‍ ഫോര്‍കാസ്റ്റിങ് ആന്റ് റിസര്‍ച്ചുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പിന് ശേഷം നടത്തിയ സര്‍വെയില്‍ 40 മണ്ഡലങ്ങളിലെ 6211 വോട്ടര്‍മാരുടെ അഭിപ്രായമാണ് തേടിയത്. റാന്‍ഡം സര്‍വെ വ്യവസ്ഥകളുനസരിച്ചാണ് മണ്ഡലങ്ങളെയും വോട്ടര്‍മാരെയും നിശ്ചയിച്ചത്. ഏപ്രില്‍ 14 നും 20 നും ഇടയിലാണ് സര്‍വെ നടത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+