ഏലൂരിലെ എച്ച്‌ഐഎല്‍ പൂട്ടാന്‍ ഉത്തരവ്
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ഉല്‍പാദകരായ കൊച്ചി ഏലുരിലെ എച്ച്‌ഐഎല്‍(ഹിന്ദുസ്ഥാന്‍ ഇന്‍സെക്റ്റിസൈഡ് ലിമിറ്റഡ്) പൂട്ടാന്‍ ഉത്തരവ്. മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് ഉത്തരവിട്ടത്.
2009 മുതലുള്ള മാലിന്യ നീക്ക നിര്‍ദേശങ്ങള്‍ കമ്പനി പാലിക്കാതിരുന്നതിനെ തുടര്‍ന്നാണു നടപടി. കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ ഉല്‍പാദിപ്പിക്കുന്ന ഏക സ്ഥാപനമാണിത്.
സംസ്ഥാനത്ത് എന്‍ഡോസള്‍ഫാന്‍ പരിപൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ എച്ച്‌ഐഎല്‍ തുടര്‍ന്നു പ്രവര്‍ത്തിക്കേണ്ടെന്നു മലിനീകരണ നിയന്ത്രണ ബോര്‍ഡ് പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ സമരക്കാര്‍ ആവശ്യപ്പെട്ടിരുന്ന ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങളിലൊന്നായിരുന്നു ഐച്ച്ഐഎല്‍ അടച്ചുപൂട്ടണമെന്നത്. കമ്പനി പൂട്ടുന്നതുമായി ബന്ധപ്പെട്ട മറ്റ് നിയമവശങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്നാണ് സൂചന.












Click it and Unblock the Notifications