സ്‌കോര്‍പിയോയും ലോറിയും കൂട്ടിയിടിച്ച് 3മരണം
ആലപ്പുഴ: അമ്പലപ്പുഴയ്ക്കടുത്ത് തോട്ടപ്പള്ളിയില്‍ സ്‌കോര്‍പിയോ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു.
തിരുവനന്തപുരം ശ്രീകാര്യം സ്വദേശി വിജയന്‍(63), മണ്ണന്തല സ്വദേശി ദീപു(33), ചെല്ലമംഗലം സ്വദേശി അനില്‍കുമാര്‍(42) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ദീപുവാണ് കാര്‍ ഓടിച്ചിരുന്നത്.
പരുക്കേറ്റവരുെ വണ്ടാനം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരില്‍ രണ്ടുപേരുടെ നിലഗുരുതരമാണ്. മൂകാംബികയില്‍ പോയി തിരുവനന്തപുരത്തേയ്ക്ക് തിരിച്ചുവരികയായിരുന്നു സ്‌കോര്‍പിയോയിലുള്ള ഏഴംഗ സംഘം.
തോട്ടപ്പള്ളി സ്പില്‍വേയില്‍ വെച്ചാണ് സ്‌കോര്‍പിയോ കാറും ലോറിയും കൂട്ടിയിടിച്ചത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരാണ് വാഹനം വെട്ടിപ്പൊളിച്ച് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. ദീപുവും വിജയനും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചിരുന്നു.
അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ആലപ്പുഴ ഭാഗത്തുനിന്നും വന്ന വാഹനങ്ങള്‍ തകഴി എടത്വ വഴി ദേശീയപാതയില്‍ ഹരിപ്പാട്ടും കായംകുളം ഭാഗത്തുനിന്നും വന്ന വാഹനങ്ങള്‍ ഹരിപ്പാട്, എടത്വ, തകഴി വഴി അമ്പലപ്പുഴയിലേക്കും തിരിച്ചുവിടുകയായിരുന്നു.












Click it and Unblock the Notifications