ലാദന്റെ ഭാര്യമാരെ യുഎസ് ചോദ്യം ചെയ്‌തേയ്ക്കും

ഇപ്പോള്‍ പാക്ക് സര്‍ക്കാരിന്റെ കസ്റ്റഡിയിലുള്ള ഇവരെ വൈകാതെ യുഎസിനു നേരിട്ടു ചോദ്യംചെയ്യാന്‍ കഴിയുമെന്നു സിബിഎസ് ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍, ഇക്കാര്യം വൈറ്റ് ഹൌസ് സ്ഥിരീകരിച്ചിട്ടില്ല.
ലാദനെ പാകിസ്താന്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നോ എന്ന് അറിയുകയാണ് ചോദ്യം ചെയ്യലിന്റെ ലക്ഷ്യം. ഭാര്യമാരോട് ചോദിച്ചാല്‍ അക്കാര്യം വ്യക്തമാകുമെന്ന് അമേരിക്കന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു.
ലാദന്റെ ദൈനംദിന ജീവിതം, അല്‍ക്വ ഇദയുടെ ആഭ്യന്തരകാര്യങ്ങള്‍, 2001ല്‍ അഫ്ഗാനിസ്ഥാന്‍ കീഴടക്കിയശേഷം ലാദന്റെ പ്രവൃത്തികള്‍ ഇതൊക്കെ സംബന്ധിച്ച വിവരങ്ങള്‍ അറിയുകയെന്നതും അമേരിക്കയുടെ ലക്ഷ്യമാണ്.
ലാദന്റെ വിധവകളെ ചോദ്യംചെയ്യുന്നതിനെ കുറിച്ചു പാക്ക് സര്‍ക്കാരുമായി ബന്ധപ്പെട്ടു വരികയാണെന്നു വൈറ്റ് ഹൌസ് മാധ്യമ സെക്രട്ടറി നേരത്തേ അറിയിച്ചിരുന്നു. ലാദന്റെ വസതിയില്‍ നിന്നു പാക്ക് സര്‍ക്കാര്‍ പിടിച്ചെടുത്ത രേഖകള്‍ പരിശോധിക്കണമെന്ന ആവശ്യവും ചര്‍ച്ച ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications