കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭോപ്പാല്‍ ദുരന്തം: വിധി പുനപ്പരിശോധിക്കില്ല

  • By Lakshmi
Google Oneindia Malayalam News

Supreme Court
ദില്ലി: ഭോപ്പാല്‍ വിഷ വാതക ദുരന്ത കേസില്‍ ലഘുവായ ശിക്ഷയുമായി രക്ഷപ്പെട്ടവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന സിബിഐയുടെ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി.

ശിക്ഷ പുനപരിശോധിക്കണമെന്ന സിബിഐയുടെ ഹര്‍ജിയില്‍ മതിയായ കാരണങ്ങള്‍ ഇല്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയ, ജസ്റ്റിസുമാരായ അല്‍ത്താമസ് കബീര്‍, ആര്‍.വി.രവീന്ദ്രന്‍, ബി. സുദര്‍ശന്‍ റെഡ്ഡി, അഫ്താബ് അലം എന്നിവരടങ്ങിയ ബഞ്ച് നിരീക്ഷിച്ചു.

ദുരന്തം നടന്ന് കാലങ്ങള്‍ക്കുശേഷം തെറ്റുതിരുത്തല്‍ ഹര്‍ജി സമര്‍പ്പിച്ച സിബിഐയുടെ നടപടിയെയും സുപ്രീംകോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. സുപ്രീംകോടതി ഏഴുപേരെയാണു നേരത്തെ കുറ്റക്കാരെന്നു കണ്ടെത്തിയത്. 1996ലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ 2010ല്‍ വിചാരണക്കോടതിയാണു ശിക്ഷ വിധിച്ചത്.

പുനഃപരിശോധനയ്ക്ക് ആവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ സിബിഐക്കു കഴിഞ്ഞില്ലെന്നു കോടതി പറഞ്ഞു. വിധി വന്നു 14 വര്‍ഷത്തിനു ശേഷമാണു സിബിഐയും സര്‍ക്കാരും കോടതിയെ സമീപിച്ചത്. ഈ കാലതാമസം ന്യായീകരിക്കാന്‍ കഴിയില്ല-കോടതി അറിയിച്ചു.

കേസില്‍ പ്രതികളായ യൂണിയന്‍ കാര്‍ബൈഡ് ഉദ്യോഗസ്ഥര്‍ക്കെതിരെ കുറ്റകരമായ നരഹത്യക്കാണ് ആദ്യം കേസെടുത്തിരുന്നത്. എന്നാല്‍ പിന്നീട് 1996ല്‍ സുപ്രീം കോടതി അശ്രദ്ധമൂലം മരണത്തിനിടയാക്കിയെന്ന കുറ്റമായി ഇതു ചുരുക്കി. ഇതേതുടര്‍ന്ന് വിചാരണക്കോടതി പ്രതികള്‍ക്ക് രണ്ടു വര്‍ഷം തടവുമാത്രമാണ് ശിക്ഷ വിധിക്കുകയായിരുന്നു. കുറ്റകരമായ നരഹത്യക്ക് പരമാവധി പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം.

English summary
The Supreme Court has rejected a Central Bureau of Investigation (CBI) plea asking for retrial in the 1984 Bhopal Gas tragedy case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X