മാനഭംഗം: സബ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍
മുംബൈ: വിമാനക്കമ്പനി ജീവനക്കാരിയെ ബലാത്സംഗംചെയ്ത കേസില്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റിലായി. ഗഡ്ചിരോളിയിലെ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ മനോജ് ലോന്‍ഡെയാണ് അറസ്റ്റിലായത്.
ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടശേഷം യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. മൊബൈലില്‍ എടുത്ത നഗ്നചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുന്നുവെന്നും പരാതിയിലുണ്ടായിരുന്നു.
ശനിയാഴ്ച രാത്രിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഞായറാഴ്ച രാത്രിയാണ് മനോജ് ലോന്‍ഡെയെ അറസ്റ്റുചെയ്തതെന്ന് മധ്യമേഖലാ അഡീഷണല്‍ പോലീസ് കമ്മീഷണര്‍ വിനീത് അഗര്‍വാള്‍ പറഞ്ഞു.
കുര്‍ള കോടതിയില്‍ ഹാജരാക്കിയ ഇയാളെ മെയ് 14 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. മനോജ് ലോന്‍ഡെയുടെ മൊബൈല്‍ഫോണും പിടിച്ചെടുത്തിട്ടുണ്ട്.
മധ്യമുംബൈയിലെ വിനോബഭാവെ പോലീസാണ് കേസന്വേഷിക്കുന്നത്. ഇന്ത്യക്കാരിയായ വിമാനക്കമ്പനി ജീവനക്കാരി വിവാഹംചെയ്തിരിക്കുന്നത് ആസ്‌ത്രേലിയന്‍ വംശജനെയാണ്. ലോന്‍ഡെയുമായി രണ്ടുവര്‍ഷം മുമ്പ് യുവതി പ്രണയത്തിലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.












Click it and Unblock the Notifications