കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാകത്തില്‍ ഇനി ബീറ്റ്‌റൂട്ട് മദ്യവും

  • By Lakshmi
Google Oneindia Malayalam News

Beetroot
ബാംഗ്ലൂര്‍: ഇനി ബീറ്റ്‌റൂട്ട് മദ്യവും വിപണിയിലേയ്ക്ക്. ബീറ്റ്‌റൂട്ടില്‍ നിന്നും മദ്യം നിര്‍മ്മിക്കാന്‍ കര്‍ണാടകത്തിലെ സര്‍ക്കാര്‍ ഡിസ്റ്റിലറികള്‍ക്ക് അനുമതി നല്‍കി.

കരിമ്പുത്പാദനം വര്‍ഷംതോറും കുറഞ്ഞുവരുന്നതും അതുമൂലം കരിമ്പിന്‍ചണ്ടിക്ക് വിലയേറുന്നതും പരിഗണിച്ചാണ് ബീറ്റ്‌റൂട്ടില്‍ നിന്നും മദ്യനിര്‍മ്മിക്കാന്‍ അനുമതി നല്‍കുന്നതെന്ന് എകൈ്‌സസ് വകുപ്പുമന്ത്രി രേണുകാചാര്യ പറഞ്ഞു.

ഇപ്പോള്‍ കരിമ്പിന്‍ചണ്ടിയാണ് മദ്യനിര്‍മാണത്തിനുപയോഗിക്കുന്ന പ്രധാന അസംസ്‌കൃതവസ്തു.
ബീറ്റ്‌റൂട്ടില്‍ പഞ്ചസാരയുടെ അളവ് കരിമ്പിന്‍ ചണ്ടിയേക്കാന്‍ കൂടുതലാണ്. മാത്രമല്ല വര്‍ഷം രണ്ടുതവണ കൃഷിയിറക്കാമെന്ന സൗകര്യവും ബീറ്റ്‌റൂട്ടിന്റെ കാര്യത്തിലുണ്ട്.

ഇപ്പോള്‍ താരതമ്യേന ഉല്‍പാദനത്തോത് കൂടുതലുള്ള പുതിയ ഇനത്തില്‍പ്പെട്ട ബീറ്റ്‌റൂട്ട് മദ്യനിര്‍മാണത്തിന് ഉപയോഗിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ചില വിദേശ രാജ്യങ്ങളില്‍ ബീറ്റ്‌റൂട്ടില്‍ നിന്നുള്ള മദ്യ ഉല്‍പാദനം വിജയകരമാണ്. മദ്യനിര്‍മ്മാണത്തിനായി ബീറ്റ്‌റൂട്ട് വ്യാപകമായി ഉപയോഗിക്കുന്നതോടെ കര്‍ഷകര്‍ക്കും ഇത് ഉപകാരപ്രദമകും.

ഭക്ഷ്യധാന്യങ്ങളില്‍ നിന്ന് മദ്യം നിര്‍മിക്കാന്‍ അനുമതി നല്‍കണമെന്ന് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഡിസ്റ്റലറി ഉടമകള്‍ സര്‍ക്കാറിനോടാവശ്യപ്പെട്ടുവരികയായിരുന്നു. ഈ ആവശ്യം തള്ളിക്കളഞ്ഞുകൊണ്ടാണ് ബീറ്റ്‌റൂട്ടിന് അനുമതി നല്‍കിയത്. ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയാല്‍ അത് ഭക്ഷ്യക്ഷാമത്തിന് കാരണമാകുമെന്നതിനാലാണ് അനുമതി നിഷേധിച്ചത്.

English summary
Karnataka state excise department is gave permission to distilleries to manufacture spirit from molasses extracted out of beetroot,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X