Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ഷകപ്രക്ഷോഭം: രാഹുല്‍ നോയ്ഡ സന്ദര്‍ശിച്ചു

Rahul Gandhi
ലഖ്‌നൊ: യമുന എക്‌സ്പ്രസ് വേ ഉള്‍പ്പെടെയുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കലിനെ ചൊല്ലി പൊലീസും കര്‍ഷകരും തമ്മില്‍ സംഘര്‍ഷം ഉണ്ടായ ഗ്രേറ്റര്‍ നോയിഡയില്‍ ഭട്ട പര്‍സോലില്‍ എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തി.

രാവിലെ ആറു മണിയോടെ ഇവിടെയെത്തിയ രാഹുല്‍ ഗ്രാമവാസികളില്‍ പലരുടെയും വീടുകള്‍ സന്ദര്‍ശിച്ച് അവരുമായി ചര്‍ച്ച നടത്തി. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് അറിയുന്നതിനായിരുന്നു രാഹുലിന്റെ സന്ദര്‍ശനം.

ശനിയാഴ്ച ഭട്ട പര്‍സോല്‍ ഗ്രാമത്തില്‍ സംഘര്‍ഷത്തിനിടെ രണ്ടു പൊലീസുകാര്‍ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചിരുന്നു. ഇവിടെ വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

ഗ്രേറ്റര്‍ നോയിഡ മേഖലയില്‍ ഏക്കറ്റിനു 47 ലക്ഷം രൂപ നല്‍കി കര്‍ഷകരില്‍ നിന്ന് ഏറ്റെടുത്ത ഭൂമി ഏകദേശം ഒന്നരക്കോടി രൂപയ്ക്കാണു സ്വകാര്യ നിര്‍മാണ കമ്പനിക്കു സര്‍ക്കാര്‍ കൈമാറിയത്.

ഏറ്റെടുത്ത ഭൂമിക്കു കൂടുതല്‍ വില നല്‍കണമെന്നും ഭൂമി വിട്ടുകൊടുത്ത കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കണമെന്നും ആവശ്യപ്പെട്ട് ജനുവരി 17 മുതല്‍ കര്‍ഷകര്‍ സമരത്തിലാണ്. ചതുരശ്രമീറ്ററിന് 880 രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ചത്. ഇത് 3000 രൂപയായി വര്‍ദ്ധിപ്പിക്കണം എന്നാണ് കര്‍ഷകരുടെ ആവശ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+