Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫ് തന്നെ അധികാരത്തിലെന്ന് 3 സര്‍വേകള്‍

Kerala Assembly Poll 2011
തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് ശേഷം മൂന്ന് ടെലിവിഷന്‍ ചാനലുകള്‍ നടത്തിയ സര്‍വേകളും ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയം പ്രവചിയ്ക്കുന്നു. എന്നാല്‍ മറ്റൊരു ചാനല്‍ നടത്തിയ സര്‍വേയില്‍ ഇരുവര്‍ക്കും വിജയ സാദ്ധ്യതയാണ് പ്രവചിയ്ക്കപ്പെട്ടത്.

ഏഷ്യാനെറ്റ് ന്യൂസും സീഫോറും ചേര്‍ന്നു നടത്തിയ സര്‍വേയില്‍ യു.ഡി.എഫിന് 72 മുതല്‍ 82 വരെ സീറ്റ് ലഭിയ്ക്കുമെന്നാണ് കണ്ടെത്തല്‍. എല്‍.ഡി.എഫിന് 58 മുതല്‍ 68 വരെ സീറ്റുകളാണ് ഈ സര്‍വേ നല്‍കുന്നത്.

സ്റ്റാര്‍ ന്യൂസ് ടെലിവിഷന്‍ ചാനല്‍ സര്‍വേ കണ്ടെത്തിയത് യു.ഡി.എഫിന് 88 സീറ്റ് ലഭിക്കുമെന്നാണ്. ഇടതുമുന്നണിക്ക് 49 സീറ്റ് ലഭിക്കുമത്രെ.

ഇന്ത്യാ ടുഡേ - ഹെഡ്‌ലൈന്‍സ് ടുഡേ -ഒ.ആര്‍.ജി. സര്‍വേ യു.ഡി.എഫിന് 85 മുതല്‍ 92 വരെ സീറ്റ് കിട്ടുമെന്നാണ്. എല്‍.ഡി.എഫിന് 45 മുതല്‍ 52 വരെ സീറ്റുകളാണ് ഈ സര്‍വേ നല്‍കുന്നത്.

സി.എന്‍.എന്‍ -ഐ.ബി.എന്‍ -ദ വീക്ക് -സി.എസ്.ഡി.എസ്. സര്‍വേ പറയുന്നത് എല്‍.ഡി.എഫിന് 69 മുതല്‍ 77 വരെ സീറ്റുകള്‍ ലഭിക്കാമെന്നാണ്. യു.ഡി.എഫിന് 63 മുതല്‍ 71 വരെ സീറ്റുകള്‍ ലഭിച്ചേക്കാമെന്നാണ് ഇവരുടെ പ്രവചനം.

സിഎന്‍എന്‍ ഐബിഎന്‍ മാത്രമാണ് അല്പം വ്യത്യസ്ഥമായ ഫലം പ്രവചിയ്ക്കുന്നത്. ഇവര്‍ മാത്രമാണ് എല്‍ഡിഎഫും അധികാരത്തില്‍ വന്നേയ്ക്കാമെന്ന കണ്ടെത്തല്‍ നടത്തിയിരിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+