ബാലകൃഷ്ണപിള്ളയുടെ പരോള്‍ 12ന് അവസാനിക്കും

വ്യാഴാഴ്ച പന്ത്രണ്ടുമണിയ്ക്ക് മുമ്പേ പിള്ള ജയിലില്‍ പ്രവേശിക്കണം. ബാലകൃഷ്ണപിള്ളയ്ക്കു ഭാര്യയുടെ അസുഖത്തെ തുടര്‍ന്ന് ഏപ്രില്‍ 20നു പരോള്‍ അനുവദിക്കുകയായിരുന്നു.
നേരത്തേ തിരഞ്ഞെടുപ്പിന് മുമ്പ് പിള്ള പരോള്‍ അപേക്ഷ നല്‍കിയിരുന്നുവെങ്കിലും അത് അധികൃതര്‍ തള്ളുകയായിരുന്നു. പിന്നീട് തിരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ പത്തുദിവസത്തെ പരോള്‍ അനുവദിക്കുകയും ചെയ്തു.
പിന്നീട് തുടര്‍ച്ചയായി 15 ദിവസം കൂടി പരോള്‍ വേണമെന്ന്് പിള്ള ആവശ്യപ്പെട്ടിരുന്നുവെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം 12ദിവസം നീട്ടി നല്‍കുകയായിരുന്നു.
ഇടമലയാര്‍ അഴിമതിക്കേസില്‍ സുപ്രീംകോടതി ഒരു വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും വിധിച്ചതിനെ തുടര്‍ന്ന് ഫിബ്രവരി 18 നാണ് പിള്ള പൂജപ്പുര ജയിലിലെത്തിയത്.












Click it and Unblock the Notifications